ai-image-fake-pages
  • മലയാള മനോരമ ഗ്രൂപ്പിന്‍റെ ഭാഗമായ ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ പ്രൊഫൈലുകളും പേജുകളും സൃഷ്ടിക്കുകയും കൈകാര്യം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി

സമൂഹമാധ്യമങ്ങളിൽ മലയാള മനോരമ ബ്രാൻഡുകളുടെ പേ‌ര് ഉപയോഗിക്കുന്ന വ്യാജ പേജുകൾക്കും പ്രൊഫൈലുകൾക്കുമെതിരെ നിയമനടപടി തുടങ്ങി. മനോരമ ന്യൂസ്, മലയാള മനോരമ, മനോരമ ഓൺലൈൻ, മഴവില്‍ മനോരമ, മനോരമ മാക്സ് എന്നീ പേരുകൾ ഉപയോഗിച്ച് വ്യാജ പേജുകളും ഗ്രൂപ്പുകളും പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് അവയുടെ അഡ്മിൻമാർക്കെതിരെ നടപടി.

വ്യാജ പേജുകൾ നിർമിക്കുന്നതും അവയുടെ അഡ്മിൻ ആകുന്നതും ട്രേഡ്മാർക് ദുരുപയോഗം ചെയ്യുന്നതും കുറ്റകരമാണ്. മലയാള മനോരമ ഗ്രൂപ്പിലെ മാധ്യമപ്രവർത്തകരോ ഉദ്യോഗസ്ഥരോ ആണെന്ന വ്യാജേന പ്രൊഫൈലുകൾ നിർമിക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. അവ ഉപയോഗിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ നിയമനടപടിയുണ്ടാകും.

ഇത്തരം വ്യാജ പേജുകളോ പ്രൊഫൈലുകളോ ഗ്രൂപ്പുകളോ വായനക്കാരുടെ ശ്രദ്ധയിൽപെട്ടാൽ customersupport@mm.co.in / editorial@mmtv.in എന്നീ ഇമെയില്‍ വിലാസങ്ങളില്‍ അറിയിക്കാം.

മനോരമന്യൂസിന്‍റെ ഔദ്യോഗിക പേജുകൾ ഫോളോ ചെയ്യാൻ പ്രിയപ്പെട്ട പ്രേക്ഷകരും വായനക്കാരും ശ്രദ്ധിക്കുമല്ലോ. മനോരമന്യൂസിന്‍റെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് പേജുകളുടെ ലിങ്ക് താഴെ.

മനോരമന്യൂസ് ഫെയ്സ്ബുക് പേജ് - https://www.facebook.com/manoramanews

മനോരമന്യൂസ് ഇൻസ്റ്റഗ്രാം ഹാൻഡിൽ -https://www.instagram.com/manoramanews

മനോരമന്യൂസ് യൂട്യൂബ് ചാനൽ - https://www.youtube.com/@manoramanews

 

Legal Action Against Fake Malayala Manorama Social Media Pages and Profiles:

The Malayala Manorama Group has initiated strict legal action against fake social media pages, groups, and profiles operating under its brand names. The unauthorized accounts have unlawfully used brand identities including Manorama News, Malayala Manorama, Manorama Online, Mazhavil Manorama, and ManoramaMAX. Group representatives emphasized that impersonating Manorama journalists or staff and misusing their registered trademarks constitute punishable legal offenses. Readers who encounter such deceptive accounts are urged to report them immediately via email to customersupport@mm.co.in or editorial@mmtv.in while ensuring they follow only verified official handles.