ഓണാഘോഷം കളറാക്കി ക്യാംപസുകളില്‍ ആഘോഷത്തിമിര്‍പ്പ്. പൂക്കള, വടംവലി മത്സരങ്ങളും ഗംഭീര സദ്യയും ഒരുക്കിയാണ് ക്യാംപസുകളും സ്കൂളുകളും ഓണം ആഘോഷിക്കുന്നത്. 

 ‌വാദ്യമേളങ്ങളും ആനയൊക്കെയായി അതിഗംഭീര ഓണം വൈബിലാണ് എറണാകുളം സേക്രട്ട് ഹാർട്ട് കോളജ് വിദ്യാർത്ഥികൾ. ബുള്ളറ്റിലെത്തിയ ന്യൂജെൻ മാവേലി വ്യത്യസ്ത കാഴ്ചയായി. മേളത്തിന് ചുവട് വെച്ചും ഓണപ്പാട്ട് പാടിയും വിദ്യാർത്ഥികൾ സംഗതി കളറാക്കി.  മലയാളി മങ്ക, പുരുഷ കേസരി മത്സരങ്ങൾ കൊച്ചി സെൻറ് ആൽബർട്ട്സ് കോളജിലെ വിദ്യാർഥികൾക്കിടയില്‍ വലിയ ആവേശമായി

തിരുവനന്തപുരത്തെ വിവിധ ക്യാംപസുകളും ഓണാഘോഷത്തിന്‍റെ ആവേശത്തിലാണ്. സെന്‍റ് സേവിയേഴ്സ്, ഓൾ സെയിന്‍റ്സ്, യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ വിദ്യാർഥികളും, അധ്യാപകരും ആഘോഷത്തിന്‍റെ ഭാഗമായി. ക്യാംപസുകളിൽ ഓണാഘോഷം ഒത്തുചേരലിന്‍റെ സന്തോഷം നിറച്ചു. മലബാറിലും ഓണാഘോഷം സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച്  പൊടി പൊടിക്കുകയാണ്.

Campus Onam Festivities Ignite with Joy and Color:

Campus Onam celebrations are vibrant this year, featuring flower carpets, tug-of-war, and grand feasts. Students and faculty are actively participating in various cultural events, bringing the festive spirit to educational institutions across Kerala