നാടിന്റെ രുചി വൈവിധ്യങ്ങൾ പരിചയപ്പെടുത്തി മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവൺമെന്റ് കോളജിൽ ഭക്ഷ്യ മേള. ജീവനി, ലിറ്റററി, ജെൻഡർ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി

നമ്മുടെ ഭക്ഷണവും നമ്മുടെ സംസ്കാരവും ചേര്‍ന്നപ്പോള്‍ കോളേജ് അങ്കണത്തിൽ നിറഞ്ഞത് ഉത്സവാന്തരീക്ഷം. കേരളത്തിന്റെ വടക്കൻ ഭാഗം മുതൽ തെക്കൻ ഭാഗം വരെ നീളുന്ന ഭക്ഷണവൈവിധ്യങ്ങൾ. ഓരോ നാടിനും സ്വന്തമായ രുചികൾ. പരമ്പരാഗത പാചകരീതികളുടെ നേർക്കാഴ്ചയായി ആഹാരമേള.

വിദ്യാർഥികൾക്കും അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും ഒരുപോലെ രുചിവിരുന്നായി മേള. പരമ്പരാഗത ഭക്ഷണരീതികളെയും അവയിലൂടെ കൈമാറുന്ന സംസ്കാരത്തെയും അടുത്തറിയുക എന്നതുമായിരുന്നു പരിപാടിയുടെ  ലക്ഷ്യം.  രുചിയറിഞ്ഞും അനുഭവിച്ചും നാടിന്റെ ഭക്ഷണസംസ്കാരത്തെ ചേർത്തുപിടിക്കാനുള്ള അവസരം കൂടിയായി ആഹാരമേള മാറി.

ENGLISH SUMMARY:

Manjeshwaram Govinda Pai Memorial Government College hosted a vibrant food festival showcasing the diverse culinary heritage and flavors of Kerala. Organised jointly by the Jeevani, Literary, and Gender Clubs, the festival transformed the college campus into a festive atmosphere as it highlighted traditional cooking methods stretching from Northern to Southern Kerala. The event served as a delicious retreat for students, faculty, and non-teaching staff alike. Ultimately, the food festival provided a platform to understand, experience, and celebrate the cultural traditions transmitted through local culinary practices.