മലയാളം സര്‍വകാശാലയില്‍ ഗവേഷക വിദ്യാര്‍ഥി നടത്തുന്ന സമരം ശക്തമാകുന്നു. വിവിധ സംഘടനകള്‍ പിന്തുണയുമായി രംഗത്തെത്തിയതിന് പിന്നാലെ നീതി കിട്ടാതെ സമരം പിന്‍വലിക്കില്ലെന്നു വിദ്യാര്‍ഥിനി പ്രഖ്യാപിച്ചു. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

പരിസ്ഥിതി പഠന വകുപ്പിലെ ഗവേഷക അനഘ  ശശിയാണ് ഒരാഴ്ചയായി സര്‍വകലാശാല കവാടത്തില്‍ സമരമിരിക്കുന്നത്. ജാതി വിവേചനമടക്കമുള്ള വിഷയങ്ങളില്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം അനഘ സ്വാഗതം ചെയ്തു

അനഘ ഉന്നയിക്കുന്ന പരാതികളെല്ലാം അടിസ്ഥാന രഹിതമെന്നാണ് സര്‍വകലാശാലയുടെ വാദം. ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണത്തില്‍ തെളിവ് കണ്ടെത്താനായില്ലെന്നും സര്‍വകാശാല വിസി അടക്കമുള്ളവര്‍ അവകാശപെട്ടു. എന്നാല്‍ അനഘ ഇതു തള്ളി.

സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉറപ്പു ലഭിക്കണമെന്നാണ് വിദ്യാര്‍ഥിനിയുടെ ആവശ്യം. അതേ സമയം സിജെപി അടക്കമുള്ള പാര്‍ട്ടികളും വിവിധ ദളിത് സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Anagha Shashi, a research scholar at the Department of Environmental Studies in Malayalam University, has intensified her ongoing protest outside the campus gate demanding justice. The university administration announced that a judicial commission will be formed soon to investigate the allegations, including caste discrimination. While university authorities maintain that internal panels found no evidence supporting her claims, student organizations and Dalit groups have stepped forward with strong backing. Consequently, the protesting researcher has firmly declared that she will not call off the agitation until concrete assurances are provided by the government.