പഞ്ചാബിലെ ജലന്ധറിന് സമീപം ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ഥിനി മരിച്ചു. ഫഗ്‌വാര ലവ്‌ലി സര്‍വകലാശാല രണ്ടാംവര്‍ഷ എം.ബി.എ വിദ്യാര്‍ഥിനിയായ ജസ്ന ജോര്‍ജ് ആണ് മരിച്ചത്.
കോട്ടയം കടുത്തുരുത്തി സ്വദേശിനിയാണ് ജസ്ന . സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയതായിരുന്നു . ഇന്നുപുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച ബസ് ബംഗ എന്ന സ്ഥലത്തുവച്ച് മറിയുകയായിരുന്നു. ബസിനടിയില്‍ പെട്ട ജസ്‌നയെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ബംഗയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കുടുംബം ബംഗയിലേക്ക് പുറപ്പെട്ടു. പഞ്ചാബിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും സ്ഥലത്തുണ്ട്.