• വറുതികൾ മാഞ്ഞുപോകുമെന്നും പൊൻകതിരുകൾ വിളയുമെന്നുമുള്ള ഉറച്ച വിശ്വാസത്തിൽ മലയാളി വീണ്ടുമൊരു പുതുവർഷത്തിലേക്ക്

കര്‍ക്കിടകം പിന്നിട്ട് പ്രത്യാശയുടെ പൊന്നിന്‍ ചിങ്ങമെത്തി. മണ്ണറിഞ്ഞ് ജീവിക്കുന്ന മലയാളിക്ക് ഇനി പ്രതീക്ഷയുടെ നാളുകള്‍. ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. ​തലമുറകൾ കൈമാറിയ കാർഷിക പാഠങ്ങൾ പുതുതലമുറയ്ക്ക് കൗതുകമാണ്. വയലിൽ പണിയെടുക്കുന്ന കർഷകനും ഇന്ന് അപൂർവമാണ്. പഞ്ഞമാസത്തിന്റെ കാലം കഴിഞ്ഞ് സമൃദ്ധിയുടെ കാലത്തെ വരവേൽക്കുകയാണ് ഓരോ കർഷകനും.

കലി തുള്ളി പെയ്ത മഴ ചതിച്ചെങ്കിലും  പ്രതീക്ഷ വറ്റിയിട്ടില്ല കർഷകന്റെ മനസിൽ വറുതികൾ മാഞ്ഞുപോകുമെന്നും പൊൻകതിരുകൾ വിളയുമെന്നുമുള്ള ഉറച്ച വിശ്വാസത്തിൽ മലയാളി വീണ്ടുമൊരു പുതുവർഷത്തിലേക്ക്. ചിങ്ങപ്പുലരി മലയാളിക്ക് തിരുവോണപ്പുലരിയിലേക്കുള്ള ഒരുക്കം കൂടിയാണ്. പൂക്കളമിട്ടും സദ്യയൊരുക്കിയും തിരുവോണത്തെ വരവേല്‍ക്കാനുള്ള തിടുക്കം നിറഞ്ഞുകഴിഞ്ഞു.

ENGLISH SUMMARY:

As the Malayalam month of Chingam dawns, Kerala welcomes a season defined by hope, agricultural revival, and the joyous countdown to Onam. Following a challenging Karkidakam, the state is embracing the new year with a spirit of resilience, as farmers look forward to the upcoming harvest and families begin their vibrant preparations for the grand festival. This period marks not only a calendar change but a cultural celebration of tradition, where the spirit of community and the promise of prosperity take center stage in households across the state.