ഓണപ്പൂക്കളം അതിന്‍റെ പൂർണതയിൽ എത്തുന്നത് തൃക്കാക്കരയപ്പൻ കൂടി ചേരുമ്പോളാണ്. ഇതിനെക്കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്. എന്നാൽ തൃക്കാക്കാരയപ്പന്‍റെ രൂപങ്ങൾ നിർമിക്കുന്ന ഒരു ഗ്രാമമുണ്ട് പാലക്കാട്. പല്ലശ്ശന ഗ്രാമം . ഇക്കുറിയും ഓണ വിപണിയിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് കളിമൺപാത്ര നിർമാണത്തിന് പേരുകേട്ട പല്ലശ്ശന.