vdsatheesan

ഇരുപത്തിരണ്ടു നിയമങ്ങളിൽ ഭേദഗതി വരുത്തി നിക്ഷേപകർക്കായി രണ്ടുമാസത്തിനുള്ളിൽ ഏകഅനുമതി സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വേമ്പനാട് കായലിലെ ഉള്‍പ്പെടെ ചെളിയും മണലും നീക്കം ചെയ്യാൻ ഊർജിത പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മലയാള മനോരമ പത്രാധിപസമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തി ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിക്കുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ഉറപ്പ്. നിക്ഷേപകർക്കായി നിലവില്‍ ഏകജാലക സംവിധാനം ഉണ്ടെങ്കിലും കാര്യക്ഷമമല്ല. രണ്ടുമാസത്തിനുള്ളിൽ 22 നിയമങ്ങളിൽ ഭേദഗതികൾ വരുത്തി ഏകഅനുമതി സംവിധാനം നടപ്പാക്കും. പ്രകൃതിദുരന്ത പ്രതിരോധ സംവിധാനവും അണക്കെട്ടുകളുടെ പരിപാലനവും ഒഡീഷ മാതൃകയിൽ കുറ്റമറ്റതാക്കും. വേമ്പനാട് കായലിലെയും മറ്റ് കായലുകളിലെയും അണക്കെട്ടുകളിലെയും ചെളിയും മണലും നീക്കം ചെയ്യാൻ ഊർജിത പദ്ധതി നടപ്പാക്കും. ഇതിനായി ശാസ്ത്രീയപഠനം നടത്തും. ഒരുമാസത്തിനുളളില്‍ നടപടി തുടങ്ങും. തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കും.

പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ  കൃത്യമായ പദ്ധതി നടപ്പാക്കൽ ചട്ടം കൊണ്ടുവരുമെന്നും ഖജനാവിൽ നിന്നുള്ള പണം ചോർച്ച തടയാൻ ഇതാവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY:

Kerala aims to implement a single-window clearance system for investors within two months by amending 22 laws. This initiative, announced by Chief Minister V. D. Satheesan, also includes a vigorous project to remove silt and sand from Vembanad Lake and other water bodies.