അർജുൻ ആയങ്കിക്കായി പൊലീസ് തിരച്ചില്‍ തുടരവേ അര്‍ജുനെ പിന്തുണച്ച് കുറിപ്പുമായി സംവിധായകൻ സനൽ കുമാർ ശശിധരന്‍. അർജുൻ ആയങ്കി എന്ന ചെറുപ്പക്കാരൻ പറയുന്നത് കേൾക്കണമെന്നും അയാൾക്ക് ഒരവസരം കൊടുക്കണമെന്നും സനൽ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മനുഷ്യൻ നിസഹായനായ ജീവിയാണെന്നും എല്ലാവര്‍ക്കും നല്ലവനാകാനും ചീത്തയാകാനും കഴിയുമെന്നും കുറിപ്പില്‍ പറയുന്നു. നാളെ അയാൾ വെടിയേറ്റ് മരിച്ചു എന്ന് വാർത്തവന്നാൽപോലും ആർപ്പുവിളിക്കാന്‍ ആളുകാണും എന്നും പോസ്റ്റിലുണ്ട്.

മാത്രമല്ല, അര്‍ജുനെ തനിക്ക് അറിയില്ലെന്നും എന്തുകുറ്റം ചെയ്തു എന്നും അറിയില്ലെന്നും പക്ഷേ തന്‍റെ മനസ് അര്‍ജുനൊപ്പമെന്നും സനല്‍ പറയുന്നു. അര്‍ജുനെതിരെയ ഗൂഡാലോചന നടക്കുന്നു എന്ന് തോന്നുന്നുണ്ടെന്നും തനിക്കയാളോട് വല്ലാത്ത സ്നേഹം തോന്നുന്നവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ‘മടങ്ങിവരാനും നന്മയുള്ള ജീവിതം നയിക്കാനും നിങ്ങൾക്ക് കഴിയട്ടെ’ എന്ന ആശംസയുമായാണ് സനല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോസ്റ്റിന് ഹൃദയ ചിഹ്നത്തിലുള്ള സ്മൈലി കമന്‍റായിട്ട് അര്‍ജുന്‍ ആയങ്കിയും പ്രതികരിച്ചിട്ടുണ്ട്. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം: ‘അർജുൻ ആയങ്കി എന്ന ചെറുപ്പക്കാരൻ പറയുന്നത് കേൾക്കണം. അയാൾ പറയുന്നു– ‘ചെയ്തതും ചെയ്യാത്തതുമായ നിരവധി കേസുകളിൽ പെട്ട് ജീവിതം താറുമാറായി. മകൻ ഉണ്ടായ ശേഷം കേസുകളിൽ ഒന്നും പോയി ചാടരുത് എന്നാഗ്രഹിച്ചു’. എനിക്കയാളോട് വല്ലാത്ത സ്നേഹം തോന്നുന്നു. മനുഷ്യൻ എത്ര നിസഹായനായ ജീവിയാണ്!  ALSO READ: 'നിങ്ങളുടെ തോക്കുകള്‍ തികയാതെ വരും മിനിസ്റ്റര്‍'; അര്‍ജുനെ പിന്തുണച്ച് ആകാശ് തില്ലങ്കരി ...

സുഹൃത്തുക്കളേ നിങ്ങൾ അയാൾക്ക് ഒരവസരം കൊടുക്കണം. എല്ലാ മനുഷ്യർക്കും ചീത്തയാവാനും നല്ലതാവാനും കഴിയും. സമൂഹം, സാഹചര്യം, ഭരണകൂടം എന്ന ഭീകരയന്ത്രജീവിയുടെ അലർച്ച... അയാളെ പിടിക്കാൻ വെടിവെക്കാൻ ഉത്തരവ് കൊടുത്തുവത്രെ. അത് കേട്ട് ആഘോഷിക്കാൻ ചിലർ.. ലജ്ജ തോന്നുന്നു. നാളെ പുലരുമ്പോൾ അയാൾ വെടിയേറ്റ് മരിച്ചു എന്ന് വാർത്തവന്നാൽപോലും ആർപ്പുവിളിക്കാനും ആളുകാണും... ALSO READ: റൗഡികള്‍ പലതും പറയും; ആയങ്കിക്കെതിരെ തോക്ക് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചത് അറിയില്ല; ചെന്നിത്തല ...

അർജുൻ, എനിക്ക് നിങ്ങളെ അറിയില്ല... നിങ്ങൾ എന്തൊക്കെ കുറ്റം ചെയ്തു എന്നുമറിയില്ല. പക്ഷേ നിങ്ങൾക്കെതിരെ ഗൂഡാലോചന നടക്കുന്നു എന്ന് തോന്നുന്നതുകൊണ്ട് എന്‍റെ മനസ് നിങ്ങൾക്കൊപ്പമാണ്. മടങ്ങിവരാനും നന്മയുള്ള ഒരു ജീവിതം നയിക്കാനും നിങ്ങൾക്ക് കഴിയട്ടെ...

അതേസമയം, അർജുൻ ആയങ്കിയെ കണ്ടെത്താനായി സഹായികളെ വിവിധ ജില്ലകളിലായി ചോദ്യം ചെയ്യുകയാണ് പൊലീസ്. കണ്ണൂർ വളപട്ടണത്ത് 7 പേരെ കരുതൽ തടങ്കിലിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച അർജുൻ ഇടപ്പാളിലെ ആയൂർവേദ ആശുപത്രിയിൽ എത്തിയതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിലും അർജുൻ ആയങ്കിക്കെതിരെ കേസെടുത്തു കഴിഞ്ഞു. ഒളിവിലാണെങ്കിലും അർജുൻ ആയങ്കിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പൊലീസിനെ പരിഹസിക്കലും വെല്ലുവിളിയും തുടരുകയാണ്. മുട്ടിനു വെടിവെച്ചാലും മുട്ടുകുത്തില്ല എന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ENGLISH SUMMARY:

Film director Sanal Kumar Sasidharan has extended his support to fugitive Arjun Ayanki through a controversial Facebook post amid an ongoing police manhunt. Sasidharan argued that the young man deserves a chance to be heard and claimed that a systematic conspiracy is being orchestrated against him. The post drew significant attention after Ayanki responded with a heart emoji in the comments section. Meanwhile, police have detained several associates across districts and obtained CCTV footage showing Ayanki visiting an Ayurvedic hospital while remaining in hiding.