kozhikode-mukkam-sumathi-death-2

പാലക്കുന്നുമ്മൽ സുമതി

  • മനുഷ്യത്വം മാത്രമാണ് ഏറ്റവും വലിയ മതമെന്ന് തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് മുക്കം നഗരസഭയിലെ പൂളപ്പൊയിൽ ഗ്രാമം. രോഗബാധയെ തുടർന്ന് അന്തരിച്ച കാതിയോട് പാലക്കുന്നുമ്മൽ സുമതിയുടെ സംസ്കാരച്ചടങ്ങാണ് മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച ആയത്.

മനുഷ്യത്വം മാത്രമാണ് ഏറ്റവും വലിയ മതമെന്ന് തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് മുക്കം നഗരസഭയിലെ പൂളപ്പൊയിൽ ഗ്രാമം. രോഗബാധയെ തുടർന്ന് അന്തരിച്ച കാതിയോട് പാലക്കുന്നുമ്മൽ സുമതിയുടെ   സംസ്കാരച്ചടങ്ങാണ് മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച ആയത്. സമീപത്തെ വീടുകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുമതി  രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും കനത്ത മഴ കാരണം സംസ്കാര ചടങ്ങുകൾക്ക് കുഴിയെടുക്കാൻ ആളെ ലഭിക്കാതെ ബന്ധുക്കളും നാട്ടുകാരും പ്രയാസത്തിനായി. പിന്നെ  ഒട്ടും വൈകിയില്ല. കനത്ത മഴയിലും സുമതിയുടെ അന്ത്യവിശ്രമത്തിനായി ഹിന്ദു ആചാരപ്രകാരം സംസ്കാരം നടത്താന്‍ സഹായഹസ്തവുമായി  അയൽവാസികളായ ഒരു കൂട്ടം  മുസ്ലിം യുവാക്കളെത്തി. ഉസൈൻ പൂലേരി, ആഷിക് തഹാനി, എ.എം. യൂസഫ്, ഹാഷിർ, പി.കെ. ശംസു, മൻസൂർ എന്നിവർ ചേർന്നാണ്  തോരമഴയിൽ വീട്ടുവളപ്പില്‍ കുഴിയെടുത്തത്. Also Read: പിതാവ് മരിച്ചു; ഒരുനോക്ക് കാണാന്‍ എത്തിയില്ല; സംസ്കാരം വിഡിയോ കോളില്‍ കണ്ട് മക്കള്‍.

 ജീവിച്ചിരിക്കുമ്പോൾ അയൽവാസികളുമായി മതഭേദമില്ലാതെ സ്നേഹബന്ധം കാത്തുസൂക്ഷിച്ച സുമതിയുടെ ജീവിതം പോലെ തന്നെ, അവരുടെ അന്ത്യയാത്രയും മനുഷ്യസ്നേഹത്തിന്റെ സന്ദേശമായി മാറി.

ENGLISH SUMMARY:

A touching incident from Poolappoyil village in Kozhikode has become a symbol of communal harmony in Kerala. Following the death of Sumathi after a prolonged illness, her family struggled to arrange her funeral due to heavy rainfall. A group of Muslim neighbours voluntarily came forward and dug the grave according to Hindu customs, enabling the funeral to proceed. Their selfless act turned Sumathi's final journey into a powerful reminder that humanity transcends all religious differences.