നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമായി 40,000 പേർ രക്തദാനത്തിന് ഒരുങ്ങുന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്‍റർനാഷണലിന്‍റെ നേതൃത്വത്തിൽ 17 രാജ്യങ്ങളിലായാണ് ഉദ്യമം. സംഘടനാ പ്രവർത്തകർക്കൊപ്പം വിദ്യാർഥികൾ, വ്യാപാരി സമൂഹം, വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ, മലയാളി സംഘടനകളിലെ അംഗങ്ങൾ, കോളജ് വിദ്യാർഥികൾ എന്നിവരുള്‍പ്പെടെ രക്തദാനത്തിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷ. വിശദവിവരങ്ങൾക്ക് 70346 34369 എന്ന നമ്പറിൽ ബന്ധപ്പെടാം. കഴിഞ്ഞ വർഷങ്ങളിൽ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടനയുടെ നേതൃത്വത്തിൽ ലോകമെമ്പാടുമായി 25,000 പേർ രക്തദാനം നടത്തിയിരുന്നു.അടുത്ത മാസം ഏഴിനാണ് മമ്മൂട്ടിയുടെ ജന്മദിനം.