നടന്‍ മമ്മൂട്ടി ബി.ജെ.പി. നേതാവ് ബി.ഗോപാലകൃഷ്ണന്‍റെ വീട് സന്ദര്‍ശിച്ചതിനെ ചൊല്ലി വിവാദം. വ്യക്തിബന്ധങ്ങള്‍ക്ക് അതിരില്ലെന്ന് ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. സൈബര്‍ ആക്രമണം നടത്തുന്നത് ഛിദ്രശക്തികളെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. സി.പി.എമ്മുകാര്‍ ആരും വിമര്‍ശിച്ചിട്ടില്ലെന്ന് തോമസ് ഐസക് പ്രതികരിച്ചു. 

ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ ബി.ഗോപാലകൃഷ്ണന്‍റെ മകളുടെ വിവാഹം ഒരാഴ്ച മുമ്പായിരുന്നു. തമിഴ്നാട് കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി അഞ്ജിത് ആയിരുന്നു വരന്‍. ഈ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ നിന്ന് നടന്‍ മമ്മൂട്ടി പുറപ്പെട്ടിരുന്നു. ആലുവയിലെ ഗതാഗതകുരുക്ക് കാരണം അന്ന് മടങ്ങിപ്പോയി. 

ഇന്നലെ മമ്മൂട്ടി തൃശൂരില്‍ ഗോപാലകൃഷ്ണന്‍റെ വീട്ടില്‍ എത്തിയിരുന്നു. കുടുംബാംഗങ്ങളുമായി ദീര്‍ഘനേരം സംസാരിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. ഈ ചിത്രങ്ങളും വീഡിയോകളും നവമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ടു. ഗോപാലകൃഷ്ണനും മമ്മൂട്ടിയ്ക്കും നേരെ സൈബര്‍ ആക്രമണമുണ്ടായി. സമൂഹത്തില്‍ ഭിന്നിപ്പിനു ശ്രമിക്കുന്നവരാണ് സൈബര്‍ ആക്രമണം നടത്തുന്നതെന്ന് ബി.ഗോപാലകൃഷ്ണന്‍ പ്രതീകരിച്ചു.

മമ്മൂട്ടിയുടെ സന്ദര്‍ശനത്തെ വിമര്‍ശിക്കുന്നത് സി.പി.എമ്മുകാരല്ലെന്ന് തോമസ് ഐസക് പ്രതീകരിച്ചു.പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി ആര്‍.ബിന്ദു തുടങ്ങി. സി.പി.എം. നേതാക്കളും ബി.ഗോപാലകൃഷ്ണന്‍റെ വിവാഹ വിരുന്നില്‍ പങ്കെടുത്തിരുന്നു. 

ENGLISH SUMMARY:

Actor Mammootty's recent visit to the Thrissur residence of BJP State Vice President B. Gopalakrishnan to convey wedding wishes to his newlywed daughter has sparked an online political controversy.