കഴിഞ്ഞ 3 ദിവസമായി അമേരിയ്ക്കയിലെ വിവിധ മേഖലകളിലുള്ളവരുമായുള്ള കൂടിക്കാഴ്ചകൾ തുടരുന്ന വിവരം പങ്കുവെച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷ്. ഇന്ന് രാവിലെ മുസ്സൂറി സിറ്റി മേയർ 'റോബിൻ എലക്കാട്ടിലും'അദ്ദേഹത്തിലെ ടീം അംഗങ്ങളും, ഉദ്യോഗസ്ഥരുമടങ്ങുന്നവരുമായി ദീർഘനേരം വിവിധ വിഷയങ്ങളിൽ ചർച്ചനടത്തിയെന്ന് മേയർ ചിത്രങ്ങൾ സഹിതം ഫെയ്സ്ബുക്കിൽ കുറിച്ചു.
'ചർച്ചകൾക്കായി വളരെ വലിയ തയ്യാറെടുപ്പുകളാണ് കോർപ്പറേഷൻ അധികൃതർ നടത്തിയത്. മാലിന്യസംസ്കരണം, നായ് സംരക്ഷണം, ഐടി എന്നിവയിലായിരുന്നു പ്രധാനമായും കേന്ദ്രികരിച്ചത്. ഇന്ന് ഡോഗ് ഷെൽറ്റർ സന്ദർശിച്ചു. നാളെ വെയിസ്റ്റ് മാനേജ്മെന്റ് പ്ലാന്റും ട്രാൻസ്പോർട്ടിങ് ട്രക്കുകളുമൊക്കെ കാണും.
തിരുവനന്തപുരത്തെ ഐടി വികസനം മുസ്സൂറി ഐടി ടീമിന് മുമ്പാകെ വിശദീകരിച്ചു. ഒപ്പം തിരുവനന്തപുരവും, മുസൂറിയും സിറ്റികൾ ചേർന്ന്
ഐടി Collabration ഏതൊക്കെ മേഖലകളിൽ സാധിയ്ക്കുമെന്ന് പ്രാധമികചർച്ചകൾ നടത്തി. മുഖ്യമന്ത്രിയുമായും, സംസ്ഥാന ഐടി മന്ത്രിയുമായും ചർച്ചകൾ നടത്തേണ്ടതായിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം വരെ ഇത്തരത്തിലുള്ള കൂടിക്കാഴ്ചകൾ തുടരും. '- വിവി രാജേഷ് വ്യക്തമാക്കുന്നു.