സംസ്ഥാനത്ത് പേമാരി കനക്കുന്നതിനിടെ അവധി പ്രഖ്യാപിക്കാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍മാരുടെ ഫെയ്സ്ബുക്ക് പേജുകളില്‍ കമന്‍റ് പ്രളയം. വയനാട് ജില്ലയിലൊഴികെ മറ്റെങ്ങും ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നില്ല. ഏഴുമണിക്ക് തുടങ്ങുന്ന ട്യൂഷന്‍ സെന്ററുകളും മദ്രസകളുമെല്ലാം സംസ്ഥാനത്തുണ്ടെന്നും പത്തിലും പ്ലസ് വണിലും പ്ലസ് ടുവിലുമെല്ലാം പഠിക്കുന്ന കുട്ടികള്‍ ഈ ശക്തമായ കാറ്റിലും മഴയിലും കാല്‍നടയായും അല്ലാതെയും സ്കൂളിലേക്കും ട്യൂഷന്‍ സെന്‍ററുകളിലേക്കും പോയിക്കഴിഞ്ഞുവെന്നുമാണ് രക്ഷിതാക്കളുടെ സങ്കടം പറച്ചില്‍. മഴ മുന്നറിയിപ്പ് കണ്ടാല്‍, സ്ഥിതിഗതികള്‍ വിലയിരുത്തി തലേന്ന് തന്നെ അവധി പ്രഖ്യാപിക്കണമെന്നാണ് കമന്‍റുകളിലെ ആവശ്യം. അവധി നേരത്തേ പ്രഖ്യാപിച്ചാല്‍ എല്ലാവര്‍ക്കും സൗകര്യമായി എന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. Read More: മൂന്ന് ജില്ലകളില്‍ ഉരുള്‍പൊട്ടി; രണ്ട് മരണം; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്
പരിഹാസക്കമന്‍റുകളും കലക്ടര്‍മാരുടെ അവധി പ്രഖ്യാപനങ്ങള്‍ക്ക് ചുവടയെുണ്ട്. 'കലക്ടര്‍ നല്ല ഉറക്കമായിരുന്നു. ഉറങ്ങിക്കോളൂ' വെന്നും 'കുറച്ച് കൂടി ഉത്തരവാദിത്തമാകാം, ഇത് പ്രഹസനമാണെന്ന് കുറിക്കുന്നവരും കുറവല്ല. രണ്ട് മണിക്കൂര്‍ കൂടി കഴിഞ്ഞ് പോസ്റ്റിട്ടാല്‍ മതിയായിരുന്നുവെന്ന് പരിഹസിക്കുന്നവരും കുറവല്ല. Also Read: ഇരച്ചെത്തി പ്രളയജലം; കാറിലിരുന്ന ഭാര്യയും രണ്ട് മക്കളും ഒലിച്ചുപോയി; മരക്കൊമ്പില്‍ അള്ളിപ്പിടിച്ച് രക്ഷപെട്ട് യുവാവ്
അതേസമയം, സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്,കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി,പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മഴക്കെടുതിയില്‍ രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടമായി . മലയോര മേഖലകളില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും തുടരുകയാണ്. ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയില്‍ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ സുമതിയുടെ വീട് പൂര്‍ണമായും മണ്ണിനടിയിലായി. മണക്കാട് ജോണിയുടെ മകന്‍ ജോസഫിന്‍ മരിച്ചു. ജോസഫിന്‍റെ അമ്മയ്ക്കായി തിരച്ചില്‍ തുടരുകായണ്.
കോട്ടയത്ത് മൂന്നിലവില്‍ ഉരുള്‍പൊട്ടി. പലയിടങ്ങളിലും വെള്ളം കയറി. റാന്നി ടൗണില്‍ വെള്ളം കയറി. പത്തനംതിട്ടയില്‍ അതിതീവ്ര മഴയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോന്നി നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.