bengal-man
  • ഓടക്കുഴല്‍ വായിച്ച് വൈറലായി ബംഗാള്‍ സ്വദേശി. പാക്കിസ്ഥാന്‍ ബന്ധം തേടി പൊലീസ്

നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ കലക്കന്‍ സീനാണ് സുരേഷ് അരിസ്റ്റോയെ കൊണ്ട് പൊലീസുകാര്‍ പാട്ടുപാടിപ്പിക്കുന്നത്. ഇത്തരത്തിലൊരു സീനാണ് കഴിഞ്ഞദിവസം കോഴിക്കോട് ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലുണ്ടായത്. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത പശ്ചിമബംഗാളുകാരന്‍ പറയുന്നത് സത്യമാണോയെന്നറിയാന്‍ പൊലീസ് ഇയാളെ കൊണ്ട് ഓടക്കുഴല്‍ വായിപ്പിച്ചു. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. 

പാക്‌ പൗരനുമായി ഫോണില്‍ സംസാരിച്ചെന്ന് കണ്ടെത്തിയതോടെയാണ് പശ്ചിമബംഗാള്‍ സ്വദേശി ഹിരണ്‍ ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പാക് പൗരനുമായി ഹിരണ്‍ ദാസ് സംസാരിച്ചതായി കണ്ടെത്തിയത്. ഇതോടെ യുട്യൂബ് ചാനലുണ്ടെന്നും ഓടക്കുഴല്‍ വായിക്കുന്നതാണ് കണ്ടെന്‍റ് എന്നും ഹിരണ്‍ പൊലീസിനോട് പറഞ്ഞു. ഓടക്കുഴല്‍ വായിക്കുന്ന വീഡിയോ കണ്ടാണ് പാക് പൗരന്‍ ബന്ധപ്പെട്ടതെന്നും ഹിരണ്‍ ദാസ് വ്യക്തമാക്കി. 

ഇത് സത്യമാണോയെന്നറിയാന്‍ ഹിരണ്‍ദാസിനോട് ഓടക്കുഴല്‍ വായിക്കാന്‍ പറഞ്ഞു പൊലീസ്. ഈ സമയത്തെടുത്ത വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഹിരണ്‍ദാസിന്‍റെ ഫോണ്‍ കൂടുതല്‍ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ വിട്ടയച്ചു. സംഭവത്തില്‍ കേന്ദ്ര ഇന്‍റലിജെന്‍സ് വിഭാഗവും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 

Bengal Native Plays Flute in Station to Prove YouTube Claim After Pakistan Link:

Kozhikode's Beypore police detained West Bengal native Hiran Das after discovering he had been in phone contact with a Pakistani national. Das claimed that the Pakistani citizen reached out to him after watching flute-playing videos on his YouTube channel. To verify his story, officers asked him to perform on his flute inside the police station—a moment reminiscent of a popular scene from the Malayalam movie Action Hero Biju. A clip of his performance went viral on social media, and Das was released after authorities seized his phone for further investigation, with central intelligence agencies also gathering details.