ലോക കടുവ ദിനമാണിന്ന്. ഉള്‍ക്കാടുകളില്‍ പോയി കടുവകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വന്യജീവി ഫൊട്ടോഗ്രഫറാണ് തൃശൂര്‍ സ്വദേശിയായ ഷാജി മതിലകം. ലോകത്തില്‍തന്നെ ഏറ്റവും കൂടുതല്‍ കടുവകളുള്ള രാജ്യം കൂടിയാണ് നമ്മുടേത്. ഫൊട്ടോഗ്രാഫര്‍ പകര്‍ത്തിയ അപൂര്‍വ കടുവാദൃശ്യങ്ങള്‍ നമ്മുക്ക് കാണാം.

ഇരുപതുവര്‍ഷമായി വന്യജീവി ഫൊട്ടോഗ്രഫറാണ് ഷാജി മതിലകം. മണിക്കൂറുകളോളം ക്ഷമയോടെ കാത്തിരുന്ന് കാടിനകത്തു നിന്ന് പകര്‍ത്തി കടുവയുടെ ദൃശ്യങ്ങളാണിത്. ക്ഷമയോടെ കാത്തിരുന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍. കേരളത്തിലെ കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞതാണ് നേട്ടം. വെള്ളം കുടിച്ച ശേഷം കടുവ വിശ്രമിക്കുന്നതാണ് ചിത്രം. മൃഗശാലകളിലും സുവോളജിക്കല്‍ പാര്‍ക്കിലും പോയി കടുവയുടെ ചിത്രം ഈസിയായി പകര്‍ത്താം. പക്ഷേ, കാട്ടിനുള്ളില്‍ ഇതിനായി ജാഗ്രതയോടെ കാത്തിരിക്കണം. സാഹസം നിറഞ്ഞ യാത്രകളാണ് ഓരോന്നും.

കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളുടെ വനാതിര്‍ത്തികളില്‍ നിന്നാണ് കൂടുതല്‍ കടുവകളുടെ ചിത്രം പകര്‍ത്തിയത്. നിശ്ചിതമായ അകലം പാലിച്ചു മാത്രമേ കടുവകളുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിക്കാറുള്ളൂ. ഇല്ലെങ്കില്‍, അപായം സംഭവിക്കാം. അത്രയും സാഹസത്തോടെയാണ് വനാന്തരത്തിലെ യാത്രകള്‍. വനത്തിന്‍റെ ആവാസവ്യവസ്ഥ നിലനിര്‍ത്താന്‍ കടുവകള്‍ അനിവാര്യമാണെന്നാണ് ഈ വന്യജീവി ഫൊട്ടോഗ്രഫറുടെ നിലപാട്. 

ENGLISH SUMMARY:

Wildlife photographer Shaji Mathilakam captures rare tiger visuals from the wild for World Tiger Day. His extensive work highlights the importance of tigers in maintaining forest ecosystems, offering a glimpse into the lives of these majestic creatures.