TAGS

മുടിവെട്ടാനെത്തുന്നവര്‍ക്ക് ഉചിതമായ സ്റ്റൈലുകള്‍ പറഞ്ഞു നല്‍കുന്ന എ.ഐ കണ്ണാടി ഒരുക്കിയിരിക്കുകയാണ് കൊച്ചിയിലെ ഒരു ബ്യൂട്ടി സലൂണ്‍. പാലാരിവട്ടത്തെ ഓറെ ബ്യൂട്ടി സ്റ്റുഡിയോയാണ് ഹെയര്‍ സ്റ്റൈലിങ്ങിലും എ.ഐ കൊണ്ടുവന്നിട്ടുള്ളത്. മുടിവെട്ടുന്നതിന് മുന്നെ  ഇഷ്ടപ്പെട്ട ഹെയര്‍ സ്റ്റൈലുകള്‍ തിരഞ്ഞെടുത്ത പരീക്ഷിക്കാനുള്ള സൗകര്യമാണ് എ.ഐ കണ്ണാടി നല്‍കുന്നത് .

ആദ്യ കാഴ്ചയില്‍ ഒരു കണ്ണാടിയായി തേന്നാമെങ്കിലും. സംഗതി എ.ഐയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് മിററാണ്. മുടി വെട്ടാനെത്തുന്നവര്‍ കണ്ണാടിക്ക് മുന്നില്‍ നിന്നാല്‍ ഫോട്ടോ അപ്​ലോഡ് ആകും. പിന്നീട് മുടിയുടെ രീതിക്കും ലുക്കിനുമനുസരിച്ചു  വിവിധ ഹെയര്‍ സ്റ്റൈലുകള്‍ സ്ക്രീനില്‍ തെളിയും അതില്‍  ഇഷ്ടപ്പെടുന്നത് തിരഞ്ഞെടുത്താല്‍ ആ സ്റ്റൈലില്‍ മുടി വെട്ടി കഴിഞ്ഞുള്ള ഫോട്ടോ ലഭിക്കും .അത്    ഇഷ്ടാമായെങ്കില്‍ മാത്രം മുടി വെട്ടാന്‍ ഇരുന്നാല്‍ മതി. അതല്ലെങ്കില്‍ അടുത്ത ഓപക്ഷനിലേക്ക് പോകാം 

എ.ഐ കണ്ണാടി നല്‍കുന്ന സ്റ്റൈല്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍.  വ്യത്യസ്തമായ സ്റ്റൈലുകള്‍  തിരഞ്ഞെടുത്ത് നല്‍കിയാല്‍ അതനുസരിച്ചുള്ള രൂപവും ലഭിക്കും  . മുടിയില്‍ കളര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള പരീക്ഷണങ്ങളും മുന്‍കൂറായി നടത്തി നോക്കാം. എഐ രൂപപ്പെടുത്തി നല്‍കുന്ന മാതൃകയില്‍ സ്റ്റെലിങ്ങ് ചെയ്തു തരുമെന്നാണ് ഉടമകളുടെ വാഗ്ദാനം 

ENGLISH SUMMARY:

AI hairstyle mirrors are revolutionizing hair salons, allowing customers to virtually try on different styles before committing to a haircut. Kochi's Ore Beauty Studio in Palarivattom is leading this innovation with their smart AI mirror, offering a preview of desired looks based on individual hair type and facial features.