കൊച്ചി തൃക്കാക്കരയിൽ കാറിലെത്തിയ സംഘവും നാട്ടുകാരായ യുവാക്കളും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് പരുക്ക്. വാഴക്കാല സ്വദേശികളായ യുവാക്കൾക്കാണ് പരുക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കാറിലെത്തിയ സംഘത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

പുലർച്ചെ രണ്ട് മണിയോടെ കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സ് ജംഗ്ഷനിലാണ് സംഘർഷം ഉണ്ടായത്. വാഴക്കാല സ്വദേശികളായ നിസാം ഷാഫി, പ്രവീൺ കുമാർ എന്നിവരെ കാറിലെത്തിയ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

മർദനത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ പ്രവീൺ കുമാർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. മർദനമേറ്റ യുവാക്കളുടെ മൊഴി രേഖപെടുത്തിയ തൃക്കാക്കര പൊലീസ് കാറിലെത്തിയ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

Three youths from Vazhakkala suffered injuries, with one in critical condition, following a violent midnight clash with a car-borne gang near the NGO Quarters Junction in Thrikkakara, Kochi. The altercation erupted around 2:00 AM after the local residents questioned the gang regarding their vehicle parking spot, leading to a brutal physical assault on Nisham Shafi and Praveen Kumar. Praveen Kumar sustained severe head trauma and is currently receiving emergency intensive care at a private hospital in Kochi. Thrikkakara police have recorded the victims' statements and launched an intensive manhunt to apprehend the absconding attackers.