ലോക ഗുണനിലവാര ദിനാചരണത്തിന്റെ ഭാഗമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് കൊച്ചി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു. കൊച്ചിയിൽ നടന്ന പരിപാടി ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.
'അഫോഡബിൾ ആൻഡ് ക്ലീൻ എനർജി' എന്ന വിഷയത്തിൽ സെമിനാറും നടന്നു. ചടങ്ങിൽ ബിഐഎസ് കൊച്ചി ബ്രാഞ്ച് ഡയറക്ടർ ഹേമലത പുരുഷോത്തമൻ പണിക്കർ, ഡയറക്ടറും മേധാവിയുമായ നരേന്ദർ റെഡ്ഡി ബീസു, ജോയിന്റ് ഡയറക്ടർ സച്ചിൻ മേനോൻ തുടങ്ങിയവർ പങ്കെടുത്തു