കൊച്ചിയിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഏലൂർ സ്വദേശി മനീഷ് കുമാറാണ് എറണാകുളം സെൻട്രൽ പൊലീസിൻ്റെ പിടിയിലായത്. ഓൺലൈൻ ആപ്പ് വഴി ഓട്ടം വിളിച്ച യുവതി സെന്‍റ് തേരാസസ് കോളേജിന്‍റെ സമീപത്ത് ഇറങ്ങി പണം നൽകുന്നതിനിടെയാണ് പ്രതി നഗ്നത പ്രദർശനം നടത്തിയത്. യുവതിയുടെ പരാതിയിൽ കേസെടുത്ത സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ മനീഷ് കുമാർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ENGLISH SUMMARY:
This news report details the arrest of an auto-rickshaw driver in Kochi by the Ernakulam Central Police for allegedly exposing himself to a young woman. The accused, Maneesh Kumar from Eloor, committed the offense near St. Teresa's College when the victim was paying him after completing a ride booked through an online application. Acting on the woman's official complaint, the police launched an investigation, apprehended the suspect, and subsequently produced him before a court where he was remanded in judicial custody.