US President Donald Trump waves after stepping off Air Force One at Joint Base Andrews, Maryland on August 28, 2026. US President Donald Trump traveled to Houston, Texas, to headline a Republican National Committee (RNC) fundraiser supporting Ken Paxton s US Senate campaign and to present the Artemis II crew with the Congressional Space Medal of Honor for their historic mission around the Moon. (Photo by Kent NISHIMURA / AFP)

  • യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലെ ഡെമോക്രാറ്റിക് അംഗങ്ങളാണ് 53 പേജുള്ള ഈ വിവരങ്ങൾ പുറത്തുവിട്ടത്.

യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ലൈംഗിക പീഡനാരോപണം. 1993 നവംബറിൽ ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് സ്വിസ് മോഡലായ ബിയാട്രിസ് ക്യുലിന്‍റെ ആരോപണം. നേരത്തെ ഇക്കാലയളിൽ തന്നെ ട്രംപ് മോശമായി പെരുമാറിയെന്ന് ബിയാട്രിസ് ക്യുൽ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങൾ ഉൾപ്പെടുന്ന 53 പേജുള്ള റിപ്പോർട്ട് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലെ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളാണ് പുറത്തുവിട്ടത്. ഇതിനൊപ്പം ട്രംപിനെതിരെയുള്ള മറ്റു ലൈംഗികാരോപണങ്ങളും ജെഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിന്റെ ബന്ധത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. 

ബിയാട്രിസ് ക്യുലുമായി ഡെമോക്രാറ്റുകൾ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.  24 വയസുള്ളപ്പോൾ ന്യൂയോർക്കിലെ പ്ലാസ ഹോട്ടലിലെ സ്യൂട്ടിൽ വച്ചാണ് ട്രംപ് തന്നെ ബലാത്സംഗം ചെയ്തതായി ബിയാട്രിസ് ക്യുല്‍  ആരോപിക്കുന്നത്. ഇക്കാലത്ത് ട്രംപിന്‍റെ ഉടമസ്ഥതയിലായിരുന്നു ന്യൂയോർക്കിലെ പ്ലാസ ഹോട്ടൽ. യുഎസ് വിസ ശരിയാക്കി നൽകാമെന്നും കൂട്ടാളിയായ പൗലോ സാംപോളി വഴി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിത്തരാനും ട്രംപ് വാഗ്ദാനം ചെയ്തതായും ബിയാട്രിസ് ക്യുലി ആരോപിച്ചു. 

ഞാൻ നിന്നെ നോക്കിക്കൊള്ളാം എന്ന് അദ്ദേഹം തന്നോട് പറഞ്ഞതായി ബിയാട്രിസ് ക്യുലി പറയുന്നു. ട്രംപ് സംസാരം നിര്‍ത്തിയപ്പോൾ ട്രംപിന്‍റെ അടുത്ത സുഹൃത്താണെന്ന് പറഞ്ഞ് എപ്സ്റ്റീൻ എത്തി. പിന്നീട് ഹോട്ടലിലുള്ളൊരാൾ എത്തി ട്രംപിനെ കാണാൻ മുകൾ നിലയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു. ഹോട്ടൽ മുറിയിലേക്ക് കയറിയുടനെ ട്രംപ് പിന്നിൽ നിന്ന് കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ട്രംപ് വസ്ത്രം കീറുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടാക്കുകയും ചെയ്തു എന്നിങ്ങനെയാണ് റിപ്പോർട്ടിലുള്ളത്. 

അതിക്രമത്തിന് ശേഷം ട്രംപ് ക്യുലീനെ കിടക്കയുടെ അരികിലിരുത്തുകയും, വിസയും സർവകലാശാല പ്രവേശനവും ശരിയാക്കി നൽകാമെന്ന് ആവർത്തിക്കുകയും ചെയ്തു. ഷോ മസ്റ്റ് ഗോ ഓണ‍് എന്ന് പറഞ്ഞ ശേഷം ഇക്കാര്യം ആരോടും മിണ്ടരുത് എന്ന് സത്യം ചെയ്യിപ്പിക്കുകയും ചെയ്തു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ വൈറ്റ് ഹൗസ് ആരോപണങ്ങൾ നിഷേധിച്ചു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിൽ നിന്നും ട്രംപിനെ പൂർണ്ണമായും കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്ന് എന്ന് വക്താവ് ലോറൻ ബിസ് പറഞ്ഞു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നാലു സ്ത്രീകളുടെ വെളിപ്പെടുത്തലുകളും റിപ്പോർട്ടിലുണ്ട്.

ENGLISH SUMMARY:

As the US midterm elections approach, House Democrats have released a 53-page report detailing serious sexual assault allegations against President Donald Trump by Swiss model Beatriz Cul. According to the report, Cul alleges that Trump assaulted her in a New York Plaza Hotel suite in November 1993 after offering to help her secure a US visa and university admission. The document also includes testimonies from three other women regarding Trump's alleged misconduct linked to Jeffrey Epstein. Meanwhile, the White House has strongly denied the accusations, asserting that Trump has been completely cleared of any wrongdoing associated with Epstein.