ലഹരി വ്യാപനത്തിനെതിരെ രാജ്യവ്യാപക ബൈക്ക് യാത്രയുമായി തിരുവനന്തപുരം സ്വദേശിനി ഷൈനി. വിവിധ സംസ്ഥാനങ്ങളില്‍ ലഹരിവിരുദ്ധ സന്ദേശം എത്തിച്ചതിന് ശേഷം ഡല്‍ഹിയിലെത്തിയ ഷൈനിയുടെ യാത്ര വിശേഷങ്ങള്‍ കാണാം.
ഹിമാലയന്‍ ബൈക്കുമായി ഷൈനി ഇതുവരെ പിന്നിട്ടത് 32,000 കിലോമീറ്റര്‍. അഞ്ച് സംസ്ഥാന തലസ്ഥാനങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. രാജ്യത്തിന്‍റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും ബൈക്കോടിച്ചെത്തി ഈ മലയാളി.
ഇതാദ്യമായാല്ല ഷൈനി ഇന്ത്യാ ടൂറിന് ഇറങ്ങുന്നത്. നേരത്തെയും രാജ്യത്തിന്‍റെ അങ്ങോളമിങ്ങോളം സംഘമായും തനിച്ചും ഷൈനി യാത്ര ചെയ്തിട്ടുണ്ട്. വിദേശത്തേക്കാണ് അടുത്ത യാത്ര. കേരളത്തില്‍ വനിതകള്‍ക്കായി റൈഡിങ് ക്ലബും ഇന്ത്യയിലെ ആദ്യത്തെ റൈഡിങ് അക്കാദമിയും സ്ഥാപിച്ചയാളാണ് ഷൈനി. ലഹരി വ്യാപനത്തിനെതിരെ വിവിധ സ്കൂളുകളിലും കോളജുകളിലും പ്രചാരണവും ഷൈനി നടത്തുന്നുണ്ട്