ബഹിരാകാശം എത്തിപ്പിടിക്കാന്‍ നാളെ യാത്ര തിരിക്കുകയാണ് മലയാളിയായ അനില്‍ മേനോന്‍. റോസ്കോമോസിന്‍റെ സോയൂസ് എംഎസ്–29 എന്ന പേടകത്തില്‍ നാളെ വൈകിട്ട് 8.17നായിരിക്കും അനിലിന്‍റേയും സംഘത്തിന്‍റെ യാത്ര. ആരാണ് അനില്‍ മോനോന്‍, എന്താണ് യാത്രയുടെ ലക്ഷ്യങ്ങള്‍.
അനിലെന്ന മഹുമുഖ പ്രതിഭ ഒരേസമയം മെക്കാനിക്കല്‍ എന്‍ജിനീയറും ഡോക്ടറുമാണ് അനില്‍ മേനോന്‍. യുഎസ് സ്പേസ് ഫോഴ്സില്‍ കേണലും പൈലറ്റും എമര്‍ജന്‍സി മെഡിസിന്‍ ഫിസിഷ്യനുമായ ബഹുമുഖ പ്രതിഭ. ആദ്യ ബിരുദം ഹാവര്‍ഡില്‍നിന്ന്.