വിഡിയോയില്‍ നിന്നുള്ള ചിത്രം

വിഡിയോയില്‍ നിന്നുള്ള ചിത്രം

ഇടുക്കി ഉപ്പുതറയില്‍ പ്രിയദര്‍ശിനി ബസിന്റെ അടിയിൽ കിടന്ന് സ്വകാര്യബസ് ഉടമയുടെ പ്രതിഷേധം. കെഎസ്ആർടിസി പ്രിയദർശിനി ബസ്, സമയം തെറ്റി തന്റെ റൂട്ടിലൂടെ ഓടിയതിലുള്ള പ്രതിഷേധമാണ് സ്വകാര്യബസ് ഉടമ നടത്തിയത്. ഉപ്പുതറ-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ ബസിന്റെ ഉടമ രാജേഷാണ് കെഎസ്ആർടിസി ബസ് തടഞ്ഞ് ടയറിനു മുൻപിൽ കിടന്നു പ്രതിഷേധിച്ചത്.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെ മോശമായ ഭാഷയില്‍ പദപ്രയോഗങ്ങള്‍ നടത്തിയ ശേഷം ബസിനടിയിലേക്ക് കയറിക്കിടക്കുകയാണ് ഉടമ. തന്റെ നെഞ്ചത്തോട്ട് ബസ് എടുക്കാനും ഇയാള്‍ പ്രതിഷേധസ്വരത്തില്‍ പറയുന്നു. കുട്ടിമാളു ബസ് ഓടുന്ന സമയത്ത് കോട്ടയത്ത് നിന്നും വാഗമൺ- ഉപ്പുതറ വഴി കട്ടപ്പനയ്ക്ക് പ്രിയദർശിനി ബസ് എത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. 

ഇതേതുടർന്ന് സ്വകാര്യബസ് ഉടമ കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞ ശേഷം സമയം തെറ്റി ഓടുന്നത് ചോദ്യം ചെയ്യുകയായിരുന്നു. പിന്നീടാണ് ബസിന്റെ മുൻചക്രത്തിന്റെ മുന്നിൽ കിടന്ന് പ്രതിഷേധിച്ചത്. സോഷ്യല്‍മീഡിയയിലും വിഷയം കത്തുകയാണ്. സ്വകാര്യബസിന്റെ സമയത്ത് പ്രിയദര്‍ശിനി ഓടിയത് ശരിയായില്ലെന്നും അയാളുടെ ജീവിതമാര്‍ഗം മുട്ടിയപ്പോഴുള്ള പ്രതികരണമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. 

Private Bus Owner's Dramatic Protest Under KSRTC Bus in Idukki:

Idukki bus protest saw a private bus owner staging a demonstration under a KSRTC bus in Upputhara. The protest was in response to the KSRTC 'Priyadarsini' bus allegedly running ahead of its scheduled time on the owner's route, disrupting his livelihood.