പ്രതിദിനം ശരാശരി 13.04 ലക്ഷം പേർ സൗജന്യ യാത്ര നടത്തുന്നുണ്ടെന്നും കെഎസ്ആർടിസി കണക്കുകൾ വ്യക്തമാക്കുന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കെഎസ്ആർടിസി ഓർഡിനറി ബസുകളിലുള്ള വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 94 ശതമാനത്തിന്റെ വർധന. പ്രിയദർശിനി സർവീസ് ആരംഭിക്കുന്നതിന് മുൻപ് പ്രതിദിനം ശരാശരി 3128 പേരാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്ന ഓർഡിനറി ഷെഡ്യൂളുകളിലെ വനിതാ യാത്രക്കാർ. സെപ്റ്റംബർ 1 മുതൽ 17 വരെ ഇത് ശരാശരി 6061 പേരായി വർധിച്ചു എന്നാണ് കെഎസ്ആർടിസിയുടെ കണക്ക്.
പ്രിയർദർശിനി പദ്ധതി ആരംഭിച്ച ശേഷമുള്ള ആദ്യ 115 ദിവസങ്ങളിൽ 14,99,83,789 പേരാണ് സൗജന്യ യാത്ര നടത്തിയത്. ഒക്ടോബർ ഏഴുവരെയുള്ള കണക്കാണിത്. പ്രതിദിനം 13.04 ലക്ഷം പേരാണ് സൗജന്യ യാത്ര ഉപയോഗിക്കുന്നത്. പ്രിയദർശിനിക്കു ശേഷം കെഎസ്ആർടിസി ഉപയോഗിച്ചിരുന്ന വനിതകളുടെ എണ്ണത്തിൽ വർധനവുണ്ട്. പ്രതിദിനം ശരാശരി 6.48 ലക്ഷം മാത്രമായിരുന്ന വനിതാ യാത്രക്കാരാണ് ഇരട്ടിയിലധികം വർധിച്ചത്.
സൗജന്യയാത്ര അനുവദിച്ചതിനെ തുടർന്ന് സ്വകാര്യ ബസ്സുകൾ നേരിടുന്ന പ്രശ്നം പഠിക്കുന്നതിനായി നിയോഗിച്ച കെ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് സർക്കാർ പരിശോധിച്ച് വരുന്നുതായി മന്ത്രി സി.പി. ജോൺ നിയമസഭയിൽ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിക്കുന്നത് പരിഗണനയിൽ ഇല്ലെന്നും കെഎസ്ആർടിസി ബസ് സർവീസ് നടത്താത്ത ഇടങ്ങളിൽ സ്വകാര്യ ബസുകളിൽ സൗജന്യ യാത്ര പരിഗണിക്കുന്നില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.
ENGLISH SUMMARY:
Kerala State Road Transport Corporation (KSRTC) has recorded a remarkable 94 percent surge in women passengers traveling on ordinary buses to various tourist destinations following the launch of the Priyadarshini scheme. Daily women travelers on these tourism-linked routes increased from a previous average of 3,128 to 6,061 between September 1 and 17. Overall, official figures show that nearly 13.04 million people utilize the free travel scheme daily, with total female passenger numbers doubling across the network. Meanwhile, Minister C.P. John informed the assembly that the government is examining a committee report regarding private buses and clarified that free travel is currently not applicable to private operators in areas unserved by KSRTC.