മേപ്പാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഒരു KSRTC ബസ് രക്ഷപ്പെട്ടത്. ചൂരൽമലയിലേക്ക് യാത്രക്കാരുമായ പോയ ബസിന്‍റെ ഡ്രൈവർ അനിൽ വർഗീസിന് ഇപ്പോഴും അതിന്‍റെ ഞെട്ടൽ മാറിയിട്ടില്ല.
നാനൂറോളം പേരുടെ ജീവൻ കവർന്ന 2024 ലെ ചൂരൽമല ദുരന്തം നടന്ന രാത്രിയിലും എല്ലാറ്റിനും സാക്ഷിയായി ഒരു KSRTC ബസുണ്ടായിരുന്നു. രണ്ടു വർഷത്തിനുശേഷം അതേ പാതയിൽ വീണ്ടുമൊരു ദുരന്തമുണ്ടായപ്പോഴും അതേ ബസ്.
രണ്ട് മിനിറ്റ് വൈകിയതാണ് ഡ്രൈവർ അനിൽ വർഗീസിന്‍റെയും മുപ്പതോളം വരുന്ന യാത്രക്കാരുടേയും ജീവൻ രക്ഷിച്ചത്.
കോൺക്രീറ്റ് പൂശിച്ച മൺകൂന കഴിഞ്ഞ ദിവസവും ചെറിയ തോതിൽ ഇടിഞ്ഞിരുന്നുവെന്നും അനിൽ പറയുന്നു.
ചൂരൽമലയിൽ നിന്ന് വന്ന ഒരു ബസിൽ സ്റ്റോപ്പിൽ നിന്ന കുറേപ്പേർ കയറിപ്പോയതുകൊണ്ടാണ് ദുരന്തത്തിന്‍റെ വ്യാപ്‌തി കുറഞ്ഞതെന്നും അനിൽ പറഞ്ഞു. വഴിയടഞ്ഞതോടെ ചൂരൽമലയ്ക്കുള്ള സർവീസും KSRTC നിർത്തി വച്ചിരിക്കുകയാണ്