ചേർത്തല പൊലീസ് പിടിച്ചെടുത്ത പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വാഹനങ്ങൾ ആക്രിക്കാർക്ക് വിറ്റു. സ്റ്റേഷൻ പരിസരത്ത് കിടന്ന വാഹനങ്ങളാണ് വിറ്റത്. ഒരു കാരവനും വിദേശ കാറുകളും അടക്കം ഏഴ് വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തിരുന്നത്. ഇന്ന് രണ്ട് കാറുകൾ ആക്രി വിൽപനക്കാർ കൊണ്ടുപോയി. കാരവൻ അടക്കമുള്ളവ അടുത്ത ദിവസങ്ങളിൽ കൊണ്ടുപോകും.
അഞ്ചു വർഷമായി സ്റ്റേഷൻ പരിസരത്ത് കിടന്ന് ഇവ തുരുമ്പെടുത്തിരുന്നു. സ്വർണ വ്യാപാരിയുമായുള്ള കേസിന്റെ ഭാഗമായാണ് ഇവ പിടിച്ചെടുത്തത്. സ്റ്റേഷൻ പരിസരത്തെ വാഹനങ്ങൾ ഒഴിവാക്കുമെന്ന ആഭ്യന്തരമന്ത്രിയുടെ നിർദേശത്തെതുടർന്നാണ് ഇവ ലേലം ചെയ്ത് ആക്രി വിൽപനക്കാർക്ക് നൽകിയത്. മുംബൈയിലെ നടിയുടെ പേരിലുള്ള വാഹനവും മോൻസനിൽ നിന്ന് പിടിച്ചെടുത്തിരുന്നു.