ഫുട്ബോൾ ആവേശം ഇനി ഗ്യാലറിയിൽ മാത്രമല്ല വീടിന്റെ ടെറസിലും. ടെറസിനെ ക്യാൻവാസാക്കി ഫുട്ബോളിലെ സൂപ്പർതാരങ്ങളുടെ കൂറ്റൻ മുഖചിത്രങ്ങൾ തയ്യാറാക്കിയിരിക്കുകയാണ് തൃശൂർ സ്വദേശി പ്രജ്വല്‍. ദൂരെ നിന്നാൽ പോലും കണ്ണടക്കുന്ന ആ കാഴ്ച കണ്ടുവരാം.
ഇതൊരു സാധാരണ ടെറസ് അല്ല. ഫുട്ബോൾ ഇതിഹാസങ്ങൾ ജീവൻ വെച്ചിറങ്ങിയ ഒരു ഭീമൻ ക്യാൻവാസ് ആണ്. ഓരോ മുഖചിത്രത്തിനു പിന്നിലും മണിക്കൂറുകളുടെ അധ്വാനവും, ഫുട്ബോളിനോടുള്ള അടങ്ങാത്ത ഇഷ്ടവും. മെസ്സിയും നെയ്മറും,റൊണാൾഡോയും ടെറസിന് മുകളിൽ
ഫുട്ബോൾ ആരാധകരും നാട്ടുകാരും ചിത്രങ്ങൾ കാണാനെത്തുന്നുണ്ട്. ചിത്രം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്. ചുമരുകളെ ക്യാൻവാസ് ആക്കുന്ന കലാകാരന്മാരെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ടെറസിനെ ലോക ഫുട്ബോളിന്റെ മുഖം ആക്കി മാറ്റി ഈ കലാസൃഷ്ടി, കാണുന്നവരിൽ അത്ഭുതവും ആവേശവും ഒരുപോലെ നിറയ്ക്കും.