Image: Facebook,Kerala Police

റീലെടുക്കാനും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് വൈറലാകാനുമായി എന്തും കാണിക്കാന്‍ സന്നദ്ധരായ യുവാക്കള്‍ക്കെതിരെ പൊലീസിന്റെ മുന്നറിയിപ്പ്. ‘റീല്‍ അല്ല റിയല്‍’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വിഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലാവുകയാണ്.

ബാഹുബലി സിനിമയിലെ ‘ധീവര’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തോടെയാണ് കേരള പൊലീസ് വിഡിയോ പങ്കുവച്ചത്. ആദ്യം വളരെ സ്റ്റൈലായി പാട്ടിന്റെ അകമ്പടിയോടെ സൂപ്പര്‍ ബൈക്കില്‍ അതിവേഗത്തില്‍ വരുന്ന യുവാവിനെയാണ് കാണാനാവുക. പിന്നാലെ വലതുവശത്തുള്ള പാടത്തേക്ക് നിയന്ത്രണം തെറ്റി ബൈക്ക് യാത്രികന്‍ തെറിച്ചുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. പാടത്ത് വെള്ളത്തില്‍ വീണതുകൊണ്ടു മാത്രം യുവാവ് രക്ഷപ്പെട്ടെന്ന് പറയാം. 

ഇതിനു പിന്നാലെ വെള്ളത്തില്‍ നിന്നും ബൈക്ക് പൊക്കിയെടുക്കാനായി യുവാവ് നടത്തുന്ന ശ്രമങ്ങളും വിഡിയോയില്‍ കാണാം. ഏതായാലും സൂപ്പര്‍ബൈക്കില്‍ റീലുകള്‍ ചിത്രീകരിക്കുന്നവര്‍ക്കും കണ്ണുംപൂട്ടിയുള്ള പരക്കംപാച്ചിലിനും ഒരു മുന്നറിയിപ്പാണ് ഈ വിഡിയോ. അതേസമയം വിഡിയോക്ക് താഴെ രസകരമായ രീതിയില്‍ കമന്റുകളും നിറയുന്നുണ്ട്. കൃഷിപ്പണിക്ക് പോയതാകുമെന്നും കള പറിക്കാന്‍ പോയതാകുമെന്നും പ്രതികരണമുണ്ട്. ഓടിച്ചവന്റെ കാല് തല്ലിയൊടിച്ചൂടാരുന്നോ പൊലീസേ എന്ന ചോദ്യവും കമന്റ് ബോക്സില്‍ കാണാം. 

Kerala police shared viral video of dangerous reel stunts:

Kerala Police have issued a stern warning to youth who are willing to do anything for reels and to go viral on social media. The viral video, captioned 'Reel alla Real', highlights the dangers of reckless stunts for social media fame.