Image: facebook.com/asha.k.7792052

മകൾ പാർവ്വതി എഴുതിയ പുസ്തകം വായിക്കുന്ന കെ.സി.വേണുഗോപാലിന്‍റെ ചിത്രം പങ്കുവച്ച് ഭാര്യ കെ. ആശ. ‘തിരക്കു പിടിച്ച ജീവിതത്തിൽ അപൂർവ്വമായി മാത്രം കിട്ടുന്ന ചില നിമിഷങ്ങൾ’ എന്ന് കുറിച്ചാണ് കെ.സി.വേണുഗോപാലും മകളും ഒരുമിച്ചുള്ള ചിത്രങ്ങളും ഹൃദ്യമായ കുറിപ്പും ആശ പങ്കുവച്ചത്. പാര്‍വ്വതി വേണുഗോപാല്‍ എഴുതിയ ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ, ‘എ ഗേള്‍ സ്പീക്സ്’ ആണ് പുസ്തകം. 

‘മകൾ പാർവ്വതിയുടെ പുസ്തകം പുറത്തിറങ്ങിയിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ. മൂന്നു ദിവസം മുൻപാണ് പുസ്തകത്തിന്റെ കോപ്പി കയ്യിൽ കിട്ടിയത്. അതവൾ കയ്യിൽ വച്ച് കാത്തിരുന്നു. അച്ഛനെ കാണിക്കാൻ. അച്ഛൻ വന്നപ്പോൾ അത് കയ്യിൽ കൊടുക്കുകയും ചെയ്തു. രണ്ടു പേരും ശ്രദ്ധയോടെ പുസ്തകത്തിലൂടെ സഞ്ചരിക്കുന്നത് ഞാൻ നോക്കി നിന്നു. തിരക്കു പിടിച്ച ജീവിതത്തിൽ അപൂർവ്വമായി മാത്രം കിട്ടുന്ന ചില നിമിഷങ്ങൾ’– ആശ കുറിച്ചു. ധാരാളം പേരാണ് പോസ്റ്റിന് താഴെ കമന്‍റുകളും ആശംശകളുമായി എത്തുന്നത്. 

ENGLISH SUMMARY:

A heartwarming social media post shared by K. Asha, the wife of senior Congress leader and AICC General Secretary K.C. Venugopal, has captured a rare candid family moment. The viral upload features the Member of Parliament intently reading a newly published book alongside his daughter, Parvathi Venugopal. Titled A Girl Speaks, the book is an evocative collection of English poems exploring a girl's unique perspective on modern societal challenges and systemic oppression. Asha noted in her post that Parvathi had been eagerly holding onto the author's copy for three days, waiting patiently to show her father amid his hectic political schedules. The touching images capture the duo meticulously flipping through the pages together as soon as the Congress leader returned home. The post has since triggered a wave of warm responses across digital spaces, with well-wishers and party workers flooding the comments section to congratulate the young author.