esther

TOPICS COVERED

 ഇനിയൊരു ചെറിയ വലിയ വിജയത്തിന്റെ കഥ കണ്ടുവരാം. പ്ലസ് ടു വിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് ഇടുക്കി കട്ടപ്പന വെള്ളയാംകുടി സ്വദേശിനി എസ്തർ മരിയ ടോമിയുടെ വിജയം. വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർസെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ എസ്തർ ഉയരപരിമിതിയെ മറി കടന്നാണ് നേട്ടം കൈവരിച്ചത്.

എസ്തേറിന്റെത് മാർക്കുകളുടെ മാത്രം കഥയല്ല. മറിച്ച് മനക്കരുത്തിന്റെ നേർ സാക്ഷ്യമാണ്. 80 സെന്റിമീറ്റർ ഉയരം 10 കിലോ ഗ്രാം തൂക്കം. ഉയരപരിമിതിയെ പഠനം കൊണ്ട് മറികടക്കാനുള്ള ശ്രമത്തിന് കൂട്ടായി അധ്യാപികയായ അമ്മ ഫിലോമിനയും ഒപ്പം നിന്നു. നാലാം ക്ലാസ്സ്‌ വരെ വീട്ടിൽ ഇരുന്ന് പഠനം. സ്കൂളിലേക്ക് എസ്തർ പോയി തുടങ്ങിയത് അമ്മയുടെ ഒക്കത്തിരുന്നാണ്. മികച്ച വിജയം നേടണമെന്ന ആഗ്രഹത്തോടെ പഠനം. പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ് നേടിയതോടെ നേട്ടം തുടരണമെന്ന് തീരുമാനം. ആ തീരുമാനമാണ് ഗ്രേസ് മാർക്കില്ലാതെ പ്ലസ്ടുവിലെ മികച്ച വിജയത്തിലേക്ക് നയിച്ചത്. 

എഞ്ചിനീയറിങ്ങില്‍ ഉന്നത വിദ്യാഭ്യാസം നേടാനുള്ള ഒരുക്കത്തിലാണ് എസ്തർ. സിനിമയിൽ അഭിനയിക്കാനും പാട്ട് റെഡി. അവസരങ്ങൾ തന്നെ തേടി വരുമെന്നാണ് എസ്തർ പ്രതീക്ഷിക്കുന്നത്.

ENGLISH SUMMARY:

Esther Maria Tomy's remarkable achievement in securing full A+ in Plus Two, overcoming height limitations, showcases immense willpower and dedication. This inspiring story from Idukki highlights how determination can transcend physical challenges in the pursuit of educational excellence.