kochi-arrest

കൊച്ചി നഗരത്തിലെ ജ്യൂസ്‌ കടയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം. എറണാകുളം വളഞ്ഞമ്പലത്താണ് സംഭവം. ജ്യൂസ് മാഫിയ എന്ന കടയിൽ അതിക്രമിച്ച് കയറിയ പ്രതികള്‍ കത്തി കാണിച്ച് ഭിഷണിപ്പെടുത്തുകയും 15000 രൂപയുടെ നാശനഷ്‌ടം ഉണ്ടാക്കുകയും ചെയ്തു. പ്രതികളെ എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി.

ഞായറാഴ്ച്ച വൈകിട്ട് 6 മണിക്കാണ് സംഭവം നടന്നത്. ആലപ്പുഴ സ്വദേശികളായ സച്ചിൻ, ബിച്ചു എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. പണം ആവശ്യപ്പെട്ടാണ് പ്രതികള്‍ കടയിലെത്തിയത്. പണം കിട്ടാതായതോടെ കടയുടമയ്ക്ക് നേരെ കത്തി കാണിച്ച് ഭീഷണി ഉയര്‍ത്തുകയും കടയിലെ സാധനങ്ങൾ തല്ലി തകർക്കുകയും ചെയ്യുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ സച്ചിൻ മോഷണം, ലഹരിമരുന്ന് എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ്. ബോംബ് എറിഞ്ഞ കേസിലും സച്ചിന്‍ നേരത്തെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Juce shop vandalism Kochi is a recent incident where two youths caused damage and threatened staff. Ernakulam Central Police have arrested the culprits involved in this disturbing event at the 'Juice Mafia' store.