അംഗണവാടിയില്‍ ബിരിയാണി ചോദിച്ച് വൈറലായ ബിര്‍ണാണി ശങ്കു എന്ന തൃജൽ എസ് സുന്ദർ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണ ബിരിയാണിയല്ല വിഷയം, ആളുമാറിയ മന്ത്രി ബിന്ദു കൃഷ്ണയെ ട്രോളിയാണ് ശങ്കുവിന്‍റെ പുതിയ വിഡിയോ. ശങ്കു ചവറയില്‍ നിന്നുള്ള മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണ് എന്നാണ് മന്ത്രി ബിന്ദു കൃഷ്ണ പറയുന്നത്. എന്നാല്‍ താന്‍ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ലെന്നാണ് ശങ്കുവിന്‍റെ വിഡിയോയിലുള്ളത്. 

'അവനെ എനിക്ക് ഇഷ്ടാ... ബിര്‍ണാണി ചോദിച്ച കുഞ്ഞുണ്ടല്ല, അവന്‍ ചവറയിലെ നമ്മുടെ മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചുടെ കൊച്ചുമകനാണ്' എന്നാണ് മന്ത്രി ഒരു പ്രസംഗത്തിനിടെ പറഞ്ഞത്. എന്നാല്‍ ശങ്കു ഇത് തള്ളി. 'പുതിയ മന്ത്രി ആന്‍റി പറഞ്ഞു ഞാന്‍ രാധാമണി ചേച്ചിയുടെ കൊച്ചുമോനാണെന്ന്. ഞാന്‍ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല,  എന്റെ അപ്പാമ്മേടെ പേര് ഓമന. എന്റെ അമ്മാമ്മേടെ പേര് റീന തങ്കപ്പൻ (പേര് വ്യക്തമല്ല). ഇത്രേ ഉള്ളൂ കാര്യം' എന്നാണ് ശങ്കുവിന്‍റെ ട്രോള്‍ വിഡിയോ. 

‘അംഗൻവാടിയില്‍ ബിർനാണീം പൊരിച്ച കോഴീം’ വേണമെന്ന് ആവശ്യപ്പെടുന്ന ശങ്കുവിന്‍റെ വിഡിയോ നേരത്തെ വൈറലായിരുന്നു. ഇതിന് പിന്നാലെ അന്നത്തെ മന്ത്രി വീണ ജോര്‍ജ് അംഗനവാടിയിലെ ഭക്ഷണ മെനു പരിഷ്കരിച്ചിരുന്നു. എന്നാല്‍ ബിരിയാണി കൊടുക്കുന്നത് പ്രയാസമാണെന്നാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ വാക്കുകള്‍. കുട്ടികളുടെ ഇഷ്ടം കണക്കിലെടുത്ത് മെനു പരിഷ്കരിക്കുമെന്നും ബിന്ദു വ്യക്തമാക്കി. 

'സ്ഥാനമേറ്റെടുത്ത ശേഷം തന്നെ വന്നു കണ്ട അംഗണവാടി ജീവനക്കാര്‍ ബിരിയാണി കൊടുക്കാന്‍ നിവൃത്തിയില്ലെന്നാണ് അറിയിച്ചത്. എങ്ങനെ ബിരിയാണി കൊടുക്കും എന്ന് അംഗണവാടി ജീലനക്കാര്‍ ചോദിച്ചു. ചെറിയ പണം നല്‍കിയ ബിരിയാണി കൊടുക്കാന്‍ എങ്ങനെ സാധിക്കും. മെനു പരിഷ്കരിക്കും. കുഞ്ഞുങ്ങളുടെ ഇഷങ്ങൾക്ക് മുൻഗണന നൽകും. കുട്ടികളുടെ ക്ഷേമത്തിനും ഇഷ്ടങ്ങൾക്കും മുൻഗണന നൽകി അംഗനവാടിയിലെ ഭക്ഷണ മെനു പരിഷ്കരിക്കും' എന്നാണ്  ബിന്ദു കൃഷ്ണയുടെ വാക്കുകള്‍. 

ENGLISH SUMMARY:

Biriyani Sanku, the child who went viral for requesting biriyani at Anganwadi, is back with a new video trolling Minister Bindu Krishna. The minister mistakenly identified him as the grandson of a local Congress leader, which Sanku humorously refutes in his latest clip.