മൂന്ന് മാസം മുന്‍പ്  അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ ചോദിച്ച അമ്മയോട് CWCയുടെ ക്രൂരത. മനോരമ ന്യൂസ് വാര്‍ത്തയ്ക്കു പിന്നാലെ ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ. ഫീസ് കെട്ടാതെ കുഞ്ഞിനെ കൈമാറുമെന്ന് മന്ത്രി പറഞ്ഞു. റിസല്‍ട്ട് പോസിറ്റീവാണെങ്കില്‍ ഉടന്‍ കുഞ്ഞിനെ കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. 

 

അമ്മയുടെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന നടന്നെങ്കിലും പരിശോധനയ്ക്ക്  ചെലവായ 25000 രൂപ അടയ്ക്കാതെ  തുടര്‍നടപടിയുണ്ടാവില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍ . ഇത്രയും  തുക കണ്ടെത്താന്‍ വകയില്ലെന്നും  കോഴിക്കോട്   ജില്ലാ കലക്ടറെ നേരിട്ട് കണ്ടിട്ടും ഫലമുണ്ടായില്ലെന്നും അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.  

 

വളര്‍ത്താന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് കഴിഞ്ഞ മാര്‍ച്ച് 12 കോഴിക്കോട്ടെ അമ്മത്തൊട്ടിലില്‍ എട്ടുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ ഉപേക്ഷിച്ചത്. ഒന്നര മാസം കഴിഞ്ഞപ്പോള്‍ തിരികെ ലഭിക്കാന്‍ cwc യില്‍  അപേക്ഷ നല്‍കി. നടപടികള്‍ക്കൊടുവില്‍  അമ്മയുടെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധന തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടന്നു. പക്ഷെ പരിശോധനയ്ക്ക് ചെലവായ മുഴുവന്‍ തുകയും അടയ്ക്കാതെ ഫലം നല്‍കില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. 

ENGLISH SUMMARY:

A mother who had previously surrendered her newborn to an "Amathottil" (cradle baby reception center) in Kozhikode sought to reclaim her child after changing her circumstances. However, the Child Welfare Committee (CWC) withheld the DNA test results, demanding she pay Rs. 25,000 for the procedure before proceeding. Following a media report highlighting her inability to afford the fee, Minister Bindu Krishna intervened to ensure the child would be handed over without any payment once the positive result is confirmed.