നീറ്റ് പരീക്ഷ ക്രമക്കേടില്‍ സിജെപിയെ പിന്തുണച്ച് ചെന്നൈയില്‍ നടത്തിയ പരിപാടിക്കിടെ നടി സനം ഷെട്ടിയുടെ പ്രസംഗം തടഞ്ഞു. ഡല്‍ഹിയിലെ സിജെപി പ്രതിഷേധത്തെ പിന്തുണച്ച് സംസാരിച്ച സനം താന്‍ വിജയ്‌യുടെ ആരാധികയാണെന്നും ജനനായകന്‍ സിനിമ കണ്ട ശേഷമാണ് ഇവിടേക്ക് വന്നതെന്നും പറഞ്ഞതാണ് പ്രതിഷേധത്തിന് കാരണം. പ്രതിഷേധത്തെ പിന്തുണച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സനത്തിന്റെ പ്രസ്താവന. തുടര്‍ന്ന് സദസിലിരുന്ന ചില വിദ്യാര്‍ഥികള്‍ സനത്തിനെതിരെ പ്രതിഷേധിച്ചു.
‘നീറ്റ് പ്രതിഷേധത്തിൽ വിദ്യാർഥികളെ പിന്തുണയ്ക്കുന്നത് എന്റെ കടമയായി കണക്കാക്കുന്നു. അതിനാലാണ് പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയത്. ഈ വേദിയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് ആരായാലും അവർ കോമാളികളാണ്. ഞാൻ ദളപതിയുടെ കടുത്ത ആരാധികയാണ്. ഇന്നലെയാണ് ജനനായകന്റെ ഫസ്റ്റ് ഷോ കണ്ടുവന്നത്’ സനം ഷെട്ടി പറഞ്ഞു. തുടര്‍ന്ന് പ്രസംഗം അവസാനിപ്പിക്കാന്‍ ചിലര്‍ പറഞ്ഞെങ്കിലും സനം മൈക്ക് തിരികെ നല്‍കിയില്ല. ഇതോടെ വേദിയിലുണ്ടായിരുന്നവര്‍ നടിയുടെ കയ്യില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു.
വിദ്യാർഥി പ്രതിഷേധത്തിനിടെ ‘ജനനായകൻ’ റിലീസ് ചെയ്‍തതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനാണ് സനം മറുപടി പറഞ്ഞത്. അതേസമയം, തന്നെ ഇറക്കിവിട്ടവർ ഡിഎംകെ അടിമകളാണ് എന്ന് സനം ആരോപിച്ചു. സംസാരിക്കാൻ തുടങ്ങും മുൻപ് തന്നെ സംഭാഷണം തടസപ്പെടുത്തിയത് ജനാധിപത്യമാണോയെന്നും സനം ഷെട്ടി ചോദിച്ചു. വിളിച്ച് വരുത്തി അപമാനിച്ചുവെന്നും താരം പറഞ്ഞു.
അതേസമയം, 'ജന നായകാൻ' സിനിമ കണ്ടവരെല്ലാം 'ജോക്കർമാരാണെന്ന്' ചിലർ ഇവിടെ പറഞ്ഞത് തന്നെ വല്ലാതെ വിഷമിപ്പിച്ചെന്നും താനും ആ ചിത്രം കണ്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ‘ഞാനും ആ പടം കണ്ടിട്ടുണ്ട്. അപ്പോൾ ഞാനൊരു ജോക്കർ ആകുമോ? ജന നായകാൻ കണ്ടുകൊണ്ട് ഒരു ദിവസം ചെലവഴിക്കുന്നതിൽ എന്താണ് തെറ്റ്? ഇതൊരു ജാതിമത ഭേദമില്ലാത്ത ജാതിപക്ഷ പ്രതിഷേധമാണെങ്കിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കേണ്ടതല്ലേ?’ എന്ന് അവർ ചോദിച്ചു