Image Credit:Keralapolice/org (Left)

Image Credit:Keralapolice/org (Left)

തിരുവനന്തപുരം കിളിമാനൂരില്‍ അമ്മയുടെ ജാതകദോഷം മാറാന്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ മന്ത്രവാദി പീഡിപ്പിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാല്‍ പെണ്‍കുട്ടികളെ കടയ്ക്കല്‍ സ്വദേശി ശരത് ബാബു ലൈംഗികമായി പീഡിപ്പിച്ച് വന്നത് അമ്മയുടെ അറിവോടെയാണോയെന്ന സംശയമാണ് പൊലീസ് നിലവില്‍ ഉയര്‍ത്തുന്നത്. ഇത് സ്ഥിരീകരിക്കാനായാല്‍ കുട്ടികളുടെ അമ്മയെ കൂടി അറസ്റ്റ് ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്. 

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് കിളിമാനൂര്‍ സ്വദേശിയായ യുവതി വീടും സ്ഥലവും വില്‍ക്കാന്‍ ശ്രമിച്ചത്. ഇതിന്റെ പൂജയ്ക്കായി എത്തിയ ശരത് ബാബു കുടുംബത്തോട് അടുക്കുകയായിരുന്നു. വിശ്വാസമാര്‍ജിച്ച ശേഷമാണ് പെണ്‍കുട്ടികളെ മന്ത്രവാദിയായ ശരത് ദുരുപയോഗം ചെയ്തത്. അമ്മയ്ക്ക് പ്രത്യേകമായ ജാതകദോഷമുണ്ടെന്നും ഇത് മക്കള്‍ക്ക് മാത്രമേ മാറ്റാന്‍ കഴിയൂവെന്നും അല്ലെങ്കില്‍ കുടുംബത്തിനും അമ്മയുടെ ജീവനും അപകടമാണെന്നും ശരത് ബാബു 17കാരിയായ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു.

ദോഷം നീങ്ങാന്‍ താനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്നായിരുന്നു ആവശ്യം. പെണ്‍കുട്ടികളുടെ അമ്മ വീട്ടിലില്ലായിരുന്ന സമയത്താണ് ശരത് ബാബു വീട്ടിലെത്തുകയും പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തത്. അല്ലാത്ത സമയങ്ങളില്‍ തിരുവനന്തപുരത്തെ വിവിധ ലോഡ്ജുകളിലും ഇയാള്‍ പെണ്‍കുട്ടിയുമായി എത്തിയിരുന്നുവെന്നാണ് വിവരം. 

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ വല്ലായ്ക തോന്നിയ അധ്യാപകരാണ് സ്വകാര്യമായി സംസാരിച്ചതും കൗണ്‍സിലിങ് ആവശ്യമാണെന്ന് കണ്ടെത്തിയതും. വിശദമായ കൗണ്‍ലിങില്‍ കുട്ടി തനിക്ക് നേരിട്ട ശാരീരിക അക്രമത്തെ കുറിച്ച് തുറന്ന് പറയുകയായിരുന്നു. ഇതോടെ കിളിമാനൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. വിവരമറിഞ്ഞ ശരത് ബാബു ഒളിവില്‍ പോയെങ്കിലും ആറ്റിങ്ങലില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. 

ENGLISH SUMMARY:

The local community in Kilimanoor, Thiruvananthapuram, has been left deeply shocked following the arrest of a local sorcerer, Sarath Babu, for allegedly abusing minor sisters under the pretext of curing their mother's horoscope defects. The accused, a native of Kadakkal, initially gained the family's trust during a ritual intended to help them sell their property to clear mounting financial debts. He then manipulated a 17-year-old girl into compliance by falsely claiming her mother's life was in grave danger unless the siblings submitted to sexual rituals. The horrific exploitation was uncovered when alert school teachers noticed changes in the elder girl's behavior, leading to a confidential counseling session where she detailed the abuse suffered both at home and in various lodges. While the Kilimanoor police tracked down and apprehended the fleeing suspect in Attingal under the POCSO Act, investigators are currently interrogating the victims' mother to ascertain if she deliberately turned a blind eye to the crimes.