Untitled design - 1

TOPICS COVERED

ഏഴാംക്ലാസ് വിദ്യാർത്ഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വയോധികൻ അറസ്റ്റിൽ. തിരുവനന്തപുരം   കിളിമാനൂരിലാണ് സംഭവം. പാങ്ങോട്, കാഞ്ചിനട സ്വദേശി അബ്ദുൾ റഷീദ് എന്ന  69 കാരനെയാണ്  കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 7 ന് വൈകുന്നേരം 3 മണിയോടെയാണ് ലൈം​ഗികാതിക്രമമുണ്ടായത്. 

12 വയസുകാരനായ വിദ്യാർത്ഥി വീട്ടിൽ നിന്നും ട്യൂഷൻ സെൻ്ററിലേക്ക് പോകുമ്പോഴായിരുന്നു ഉപദ്രേവം.  റോഡിലൂടെ കാൽനടയായി പോകുമ്പോൾ വഴിയിൽ വച്ച് പ്രതി ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയാണ് ലൈംഗികാതിക്രമം നടത്തിയത് . ആദ്യ ശ്രമത്തിൽ വിദ്യാർത്ഥി എതിർത്തതോടെ ബലം പ്രയോഗിച്ച് വീണ്ടും ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

പ്രതിയിൽ നിന്നും രക്ഷപ്പെട്ട വിദ്യാർത്ഥി വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചു.  പൊലീസ് അന്വേഷണത്തിനിടെ സിസിടിവിയിൽ പ്രതി കുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ട് പോകുന്ന ദൃശ്യം ലഭിച്ചതോടെയാണ്  പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് പ്രതിയെ കണ്ടെത്തി പൊലീസ് അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

An elderly man has been arrested for sexually assaulting a seventh-grade student. The incident took place in Kilimanoor, Thiruvananthapuram. Kilimanoor police arrested the 69-year-old, identified as Abdul Rasheed from Kanchinada, Pangode. The sexual assault occurred on the evening of the 7th around 3 PM.