മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്നുള്ള ചര്‍ച്ച ഉച്ചസ്ഥായിയിലെത്തിയിരിക്കെ വി.ഡി.സതീശന് വേണ്ടി ചക്കുളത്തുകാവില്‍ ശത്രുസംഹാര പൂജ. വി.ഡി.സതീശന്‍, ചതയം നക്ഷത്രം എന്ന പേരിലാണ് രസീത്. അതിനിടെ കുടുംബസമേതം സതീശന്‍ തിരുവനന്തപുരത്തേക്ക് റോഡ് മാര്‍ഗം രാവിലെ പുറപ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തല തലസ്ഥാനത്തെ അദ്ദേഹത്തിന്‍റെ വീട്ടില്‍ തുടരുകയാണ്

കേരളത്തിന്‍റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഒന്നര മണിക്കൂറോളം രാഹുല്‍ ഗാന്ധി കെസി വേണുഗോപാലുമായി ചര്‍ച്ച നടത്തി. നിര്‍ണായക ചര്‍ച്ചയുടെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കേന്ദ്രനേതൃത്വം വൈകിട്ടോടെ തിരുവനന്തപുരത്തെത്തും. എഐസിസി നിരീക്ഷകരായ മുകള്‍ വാസ്നികും അജയ് മാക്കനും എഐസിസി ജനറല്‍ സെക്രട്ടറി   ദീപാ ദാസ് മുന്‍ഷിയും കോണ്‍ഗ്രസ് നേതാവ് സൂര്യകാന്തുമാകും പ്രത്യേക വിമാനത്തില്‍ എത്തുക.

ENGLISH SUMMARY:

Amidst the intensifying suspense over the next Kerala Chief Minister, a temple receipt has surfaced showing a special "Shatrusamhara Pooja" (ritual to vanquish enemies) performed in the name of VD Satheesan at the Chakkulathukavu Temple. As the political drama unfolds, Satheesan has already left for Thiruvananthapuram with his family, while Ramesh Chennithala remains at his residence in the capital. In Delhi, Rahul Gandhi held a high-level meeting with KC Venugopal for over 90 minutes to finalize the leadership choice, though the details remain strictly confidential. A team of AICC observers, including Mukul Wasnik and Ajay Maken, is set to arrive in Thiruvananthapuram via a special flight this evening to convey the decision. The emergence of the temple ritual receipt has added a spiritual and controversial layer to the high-stakes political battle within the Congress party.