parrot

TOPICS COVERED

തന്റെ കാണാതായ വളർത്തു തത്തയെ കണ്ടെത്തി നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. തൃപ്പൂണിത്തുറയിൽ താമസമാക്കിയ കട്ടപ്പനക്കാരൻ ശശികാന്ത് തത്തയെ തേടി ദിവസങ്ങളായി അലയുകയാണ്. 

കോൻയുആർ ബേഡ്‌സ് ഇനത്തിൽപ്പെട്ട 'കല്ലു'വും 'മിട്ടു'വും രണ്ട് വർഷമായി ശശികാന്തിന്റെ വീട്ടിലെ താരങ്ങളാണ്. പേരുവിളിച്ചാൽ വിളി കേൾക്കും. സംസാരിക്കും. കൊച്ചിയിലെ ഫ്ലാറ്റിൽ പ്രത്യേക മുറിയും അംബാസിഡർ കാറും വരെ ശശികാന്ത്‌ തത്തകൾക്കായി ഒരുക്കിയിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് കല്ലുവിനെ കാണാതാകുന്നത്. ഫ്ലാറ്റിന് പുറത്തുനിന്നും തുറക്കാൻ കഴിയുന്ന ജനൽ മറ്റാരോ തുറന്നത് ശശികാന്ത് അറിഞ്ഞിരുന്നില്ല. നിമിഷനേരം കൊണ്ട് കല്ലു ആ ജനറൽ വഴി പുറത്തേക്ക് പറന്നു പോയത്. തത്തയെ കാണാതായത്  നവമാധ്യമങ്ങളിലൂടെ അറിയിപ്പായി നൽകിയതിന് പിന്നാലെ പാരിതോഷികവും പ്രഖ്യാപിച്ചു. 

ENGLISH SUMMARY:

A missing parrot reward of 25,000 rupees has been announced by its owner in Thrippunithura, Kochi. The pet bird, named Kallu, disappeared recently from its flat and the owner is actively searching for it with the help of social media and this substantial reward.