Image: Instagram, Sajnanoor
മുൻ ഭർത്താവും ബിഗ് ബോസ് താരവുമായ ഫിറോസ് ഖാനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീണ്ടും സജ്ന നൂര്‍. കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വിഡിയോയിലാണ് സജ്നയുടെ വെളിപ്പെടുത്തല്‍. പറയാന്‍ വിട്ടുപോയ ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ടെന്നും ഒരുപാട് സംഭവങ്ങളുള്ളതുകൊണ്ടാണ് ഇക്കാര്യം വിട്ടുപോയതെന്നും പറഞ്ഞാണ് സജ്ന വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ടെലിവിഷന്‍ പരിപാടി കഴിഞ്ഞുള്ള പാര്‍ട്ടിക്കിടെ അന്നവിടെ കൂടിനിന്നവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഫിറോസ് ഖാന്‍ ഒരു നടിക്കൊപ്പം സിഗരറ്റ് പരസ്പരം കൈമാറി വലിക്കുകയും ഒപ്പം ചുംബിക്കുകയും ചെയ്തതായി സജ്ന പറയുന്നു. സഹപ്രവർത്തകരായ ജിഷിൻ, പ്രമോദ് ,ബഷീർ ബാഷി, മൃദുല, , പ്രമോദേട്ടൻ തുടങ്ങിയ ഒട്ടേറെ ആർട്ടിസ്റ്റുകൾ പങ്കെടുത്ത ഒരു ടെലിവിഷൻ പ്രോഗ്രാമിന്‍റെ ഷൂട്ടിങ് കഴിഞ്ഞ് എല്ലാവരും ഒത്തുചേർന്ന ഒരു നൈറ്റ് പാർട്ടിക്കിടയിലാണ് സംഭവം. എല്ലാവരും രസമായിട്ട് തമാശ പറയുന്നു. പെണ്ണുങ്ങളെല്ലാം ജ്യൂസ് കുടിക്കുന്നു, ആണുങ്ങൾ മദ്യം കുടിക്കുന്നു. അങ്ങനെ കുറെ കാര്യങ്ങൾ നടക്കുന്നുണ്ട്. ഷൂട്ട് ഒക്കെ കഴിഞ്ഞ് വലിയ തിരക്കുകൾ കഴിഞ്ഞ് ഇരിക്കുകയാണ്. എല്ലാവരും തമാശകൾ പറഞ്ഞ് ആസ്വദിച്ചിരുന്ന ആ സമയത്ത്, ഹാളിലെ ഒരു അലമാരയുടെ കണ്ണാടിയിലൂടെ ബാത്റൂമിന് അടുത്തുള്ള ഭാഗം എനിക്ക് പ്രതിഫലിച്ചു കാണാമായിരുന്നു.
അപ്പോഴാണ് ജിഷിൻ ചേട്ടൻ അടക്കമുള്ളവർ സ്തബ്ധരായി എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നത്. എന്തുപറ്റിയെന്ന് മനസ്സിലാകാതെ ഞാൻ സ്തംഭിച്ചു നിൽക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. ആ മുറിയിലെ അലമാരയുടെ ഒരു വാതിൽ തുറന്നു കിടക്കുന്നുണ്ടായിരുന്നു. അതിലെ കണ്ണാടിയില്‍ ബാത്റൂമിന്റെ ഭാഗമാണ് പ്രതിഫലിക്കുന്നത്. ആ കണ്ണാടിയിലൂടെയാണ് ഒരിക്കലും ഒരു ഭാര്യ കാണാന്‍ പാടില്ലാത്ത കാഴ്ച കണ്ടതെന്നും സജ്ന പറയുന്നു. ‘ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറുകയും ചുംബിക്കുകയും (ഫ്രഞ്ച് കിസ്സ്) ചെയ്യുന്നു, ആ പുള്ളിക്കാരി ആരാണെന്ന് ആ ടീമിലുള്ള എല്ലാവർക്കും അറിയാം. കണ്ടത് വിശ്വസിക്കാനാവാതെ ഒരു നിമിഷം ഞാൻ തരിച്ചുനിന്നുപോയി.
പെട്ടെന്നുതന്നെ ഞാൻ അങ്ങോട്ട് ചാടിവീണ് വലിയ പ്രശ്നമുണ്ടാക്കി. അവിടെ കിടന്ന് ഭയങ്കര കരച്ചിലും ബഹളവുമായി. ഒടുവിൽ അവിടെ നിൽക്കാൻ കഴിയാതെ ഞാൻ ഇറങ്ങിപ്പോയി. അന്ന് രാത്രി എന്‍റെ കൂടെ വർക്ക് ചെയ്തിരുന്ന മൃദുലയുടെ മുറിയിലാണ് ഞാൻ കരഞ്ഞുകൊണ്ട് അഭയം തേടിയത്. പക്ഷേ, പിറ്റേന്ന് രാവിലെ പതിവുപോലെ അയാൾ വന്ന് എന്‍റെ കാലുപിടിച്ചു മാപ്പ് പറഞ്ഞു. അത് അറിയാതെ പറ്റിപ്പോയതാണെന്ന് പറഞ്ഞ് എന്നെ വീണ്ടും വിശ്വസിപ്പിച്ചു. വിവാഹ ജീവിതത്തിന്‍റെ തുടക്കകാലം മുതൽ ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സജ്ന പറഞ്ഞു..
ഇനി താൻ ഞങ്ങളെക്കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോ, ഞങ്ങൾ ദ്രോഹിച്ചു എന്നോ വേറെ ആണുങ്ങളോടൊപ്പം പോയി എന്നോ എന്ത് വേണമെങ്കിലും തനിക്ക് പറയാം. കൂടെ വർക്ക് ചെയ്യുന്നവരോടൊക്കെ ഞങ്ങളെക്കുറിച്ച് മോശമായി പറയുന്നതാണ് ഇയാളുടെ ഭീഷണി. ഇയാൾ വളർന്ന രീതികളും ഇയാളുടെ മനസ്സിലുള്ള ട്രോമകളും മറ്റുള്ള പെണ്ണുങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുകയാണ്. തന്റെ ഭാര്യമാരെ ഉപദ്രവിക്കുന്നതും മറ്റുള്ള പെണ്ണുങ്ങളെ അബ്യൂസ് ചെയ്യുന്നതും ഇയാളുടെ ഒരു പ്രതികാരം തീർക്കലാണോ എന്ന് എനിക്ക് സംശയമുണ്ട്. ഇനി എന്തും ആയിക്കോട്ടെ, ഇയാൾ അടുത്ത വിഡിയോ ഇടാൻ പോകുന്നുണ്ടാകാം. പക്ഷേ എന്നെക്കൊണ്ട് ഇതെല്ലാം ഫിറോസ് ഖാൻ, താൻ പറയിപ്പിച്ചതാണ്.
ഞങ്ങൾ ആരോടൊപ്പം ജീവിച്ചെന്നോ കൊല്ലാൻ പോകുന്നു എന്നോ ഒക്കെയാണോ താൻ പറയുന്നത്? വെട്ടി കൊല്ലാനാണോ അതോ വലിച്ച് കീറാനാണോ തന്റെ ഭാവം? തന്റെ ബോംബല്ലേടോ ഇന്ന് പൊട്ടിയിരിക്കുന്നത്? മകന് വേണ്ടി ക്ഷമിച്ച് ക്ഷമിച്ച് അങ്ങേയറ്റം എത്തിയപ്പോഴാണ് എനിക്ക് ഇതെല്ലാം പറയേണ്ടിവന്നതെന്നും സജ്ന പറയുന്നു.