കാറ്റും വെളിച്ചവുമില്ലാതെ കനത്ത ചൂടില്‍ വെന്തുരുകി കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിലെത്തുന്ന യാത്രക്കാര്‍. സീലിങ് ഫാനുകള്‍ ഇല്ലാത്ത ടെര്‍മിനലില്‍ ആകെയുള്ളത് ആറു വാള്‍ ഫാനുകള്‍ മാത്രമാണ്.
കേരളത്തിന് അകത്തും പുറത്തുമായി സര്‍വീസ് നടത്തുന്ന ബസുകള്‍ക്കായി 20 ട്രാക്കുകളുള്ള കോഴിക്കോട് മാവൂര്‍ റോഡ് കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ അനാസ്ഥയുടെ പടു കുഴിയാണ്. ചൂട് കനത്തതോടെ ടെര്‍മിനലില്‍ എത്തുന്ന യാത്രക്കാര്‍ വിയര്‍ത്തൊലിച്ച് വലയുകയാണ്. ആകെയുള്ള ആറ് വോള്‍ ഫാനുകള്‍ക്ക് മുന്നില്‍ കാറ്റു കൊള്ളാന്‍ യാത്രക്കാരുടെ തിരക്കും.
മേല്‍ക്കൂരക്ക് ഉയരമില്ലാത്തതിനാല്‍ സീലിങ് ഫാനുകള്‍ ഇല്ലാത്തത് ചൂട് കൂടാന്‍ ഇടയാക്കുകയാണ്. പട്ടാപകല്‍ പോലും ടെര്‍മിനലിനുള്ളില്‍ വെളിച്ചവും കുറവാണ്. യാത്രക്കാര്‍ക്കായി പണം കൊടുത്ത് ഉപയോഗിക്കാവുന്ന കാത്തിരുപ്പ് കേന്ദ്രത്തിലും തിരക്കാണ്. ഒരു മണിക്കൂറിന് 20 രൂപ ഈടാക്കുന്ന കാത്തിരിപ്പ് കേന്ദ്രത്തില്‍ ദിവസേന പതിനായിരം രൂപയിലധികമാണ് വരുമാനം.