വെള്ളത്തിനടിയിലേക്ക് ഒരൊറ്റ ശ്വാസത്തിൽ നിങ്ങൾക്ക് എത്ര ദൂരം പോകാനാകും 23 മീറ്ററോളം ദൂരം വെള്ളത്തിനടിയിലേക്ക് പോയിരിക്കുകയാണ് പിറവം സ്വദേശി ജെയിംസ് ഓണശ്ശേരി. 68-ാം വയസ്സിലാണ് ജെയിംസ് ഓണശേരി വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് റെക്കോർഡ് പുസ്തകത്തിൽ പേരെഴുതി ചേർത്തത്.കൊച്ചി-മധുര ദേശീയപാതയിൽ തിരുവാങ്കുളത്തിന് സമീപം ശാസ്താമുഗളിലെ വമ്പൻ പാറമട. ആഴം 33 മീറ്റർ വരെ. അതായത് 11 നില കെട്ടിടത്തിന്റെ ഉയരം. പാറമടക്ക് ചുറ്റും ശ്വാസമടക്കിപ്പിടിച്ച് ഒരുകൂട്ടമാളുകൾ.

അതാ ആഴങ്ങളിൽ നിന്നും ഉയർന്നുവരികയാണൊരാൾ. വെറും വരവല്ല. ഒരൊറ്റ ശ്വാസത്തിൽ 23 മീറ്റർ ആഴത്തിലേക്ക് പോയി മടങ്ങിവരുന്നതാണ്68 കാരനായ പിറവം സ്വദേശി ജയിംസ് ഓണശ്ശേരി 16 വർഷമായി കുട്ടികളെ നീന്തൽ അഭ്യസിപ്പിക്കുന്നുണ്ട്. രണ്ടുവർഷത്തെ പരിശീലനത്തിനൊടുവിലാണ് ഈ സാഹസിക ദൗത്യത്തിനിറങ്ങിയത്. ടെൻഷൻ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ജെയിംസിന്റെ മറുപടി ഇങ്ങനെഅടുത്ത തവണ ഇതിൽ കൂടുതൽ പോകാൻ ശ്രമിക്കുമെന്ന് പരിശീലകൻ ഹാഷിർഎന്തായാലും ഏഷ്യ ബുക്സ് ഓഫ് റെക്കോർഡിലേക്ക് നടന്നുകയറി ജെയിംസ് ഓണശ്ശേരി നടത്തിയ ഈ സാഹസിക കൃത്യം ഏവർക്കും പ്രചോദനമാകുമെന്നുറപ്പ്