ചൂടില്‍ ഓറഞ്ച് അലര്‍ട്ടുള്ള കോന്നിയിലെ ആനക്കൂട്ടില്‍ ആനകള്‍ക്ക് ചൂടിനെ അതിജീവിക്കാന്‍ പ്രത്യേക പരിചരണം. പലനേരം കുളിയാക്കിയത് മാത്രമല്ല തണ്ണിമത്തന്‍ അടക്കം ചേര്‍ത്ത് ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വരുത്തി. നാല് ആനകളാണ് നിലവില്‍ കോന്നി എക്കോടൂറിസം സെന്‍ററില്‍ ഉള്ളത് വെയില് വീഴും മുന്‍പ് പാപ്പാന്‍മാരുടെ അകമ്പടിയില്‍ ആനക്കൂട്ടില്‍ എട്ട് റൗണ്ട് നടത്തം.
നടത്തം കഴിഞ്ഞ് തങ്ങളുടെ വിഹിതമായ പുല്ലുകെട്ടുമെടുത്ത് സ്വന്തം തറിയിലേക്ക്.അല്‍പം കഴിഞ്ഞാല്‍ വെള്ളം കൊടുത്ത് തണുപ്പിക്കും..ഇടയ്ക്കിടെ പാപ്പാന്‍മാര്‍ വെള്ളം ഒഴിച്ച് തണുപ്പിക്കും. . ചൂട് താങ്ങാന്‍ കഴിയാത്ത ജീവിയാണ് വിയര്‍പ്പ് ഗ്രന്ഥികളില്ലാത്ത ആനകള്‍.വൈകിട്ടായാല്‍ ഷവര്‍ബാത്താണ്.ആനയ്ക്ക് വേണ്ടി പൈപ്പ് ഉപയോഗിച്ച് പ്രത്യേകം തയാറാക്കിയ വലിയ ഷവര്‍.തൊട്ടടുത്തുള്ള ടാങ്കിലും വെള്ളം.തുമ്പിക്കൈയ്യില്‍ വെള്ളം കോരിയെടുത്ത് ആനന്ദക്കുളി
കോന്നി ആനക്കൂട്ടിലെ ഒരു ആനയ്ക്ക് മദപ്പാടാണ്.തീറ്റയും കുളിയുമെല്ലാം പതിവുപോലെ.തല്‍ക്കാല്‍ ഷവര്‍ബാത്തും പ്രഭാത നടത്തവും ഇല്ല.മഴവീണാല്‍പ്പിന്നെ തണ്ണിമത്തനടക്കം തണുപ്പുള്ളതെല്ലാം മെനുവില്‍ നിന്ന് പുറത്താവും.