രാത്രികാലങ്ങളില്‍ കറന്‍റു പോകുമ്പോള്‍ പുറത്തിറങ്ങി അയല്‍പക്കത്തെ വീട്ടിലേക്ക് നോക്കുന്നവരല്ലേ നമ്മള്‍. അവിടെയും കറന്‍റ് ഇല്ലെങ്കില്‍ ആശ്വാസം. ഉണ്ടെങ്കിലോ വെപ്രാളം. ഇതിനൊരു ഡിജിറ്റല്‍ പരിഹാരമുണ്ട്. 

 ഐടി മാര്‍ക്കറ്റിംഗ് പ്രൊഫഷണലായ  തൃശൂര്‍ സ്വദേശി  അല്‍കേഷ് ദാസ് വികസിപ്പിച്ചെടുത്ത ലൈറ്റ് വെയ്റ്റ് വെബ് ആപ്ലിക്കേഷന്‍ഏപ്രില്‍ 26 ന് ആരംഭിച്ച  ഈ പ്ലാറ്റ്‍ഫോം ഇതിനകം 11,000 ലധികം ഉപഭോക്താക്കളിലേക്ക് എത്തി. വീട്ടിലെ വൈദ്യൂതി നിലയ്ക്കുമ്പോഴും പുനസ്ഥാപിക്കുമ്പോഴും ഇതില്‍ റിപ്പോര്‍ട്ട് ചെയ്യാം. ഒരു പിന്‍കോഡില്‍ നിന്ന് ഒന്നിലധികം റിപ്പോര്‍ട്ട് വന്നാല്‍ അതൊരു ഭൂപടം പോലെ രൂപപ്പെടും.കെ.എസ് ഇ.ബി.യുമായി ചേര്‍ന്ന് വെബ്സൈറ്റ് വികസിപ്പിക്കാനും, മൊബൈല്‍ ആപ്ലിക്കേന് രൂപം നല്‍കാനുള്ള ആഗ്രഹവും അല്‍കേഷിനുണ്ട്.

ഇത് അല്‍കേഷിന്‍റെ ആദ്യത്തെ പൊതു ഉപയോഗ സംരംഭമല്ല.വയനാട് മണ്ണിടിച്ചില്‍ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭവനകളുടെ തല്‍സമയ അപ്‍ഡേറ്റുകള്‍ നല്‍കുന്ന വെബ്‍‍സൈറ്റും വികസിപ്പിച്ചിട്ടുണ്ട്. 

 

ENGLISH SUMMARY:

Power outage notification is a digital solution that alerts users about electricity interruptions. This innovative web application allows reporting of power cuts and restorations, providing real-time updates and a visual map of affected areas.