മനുഷ്യര്‍ക്കുപോലും ഈ കൊടുചൂട് താങ്ങാനാകുന്നില്ല. അപ്പോള്‍പ്പിന്നെ കാട്ടില്‍ ജീവിക്കേണ്ട മൃഗങ്ങളെ നാട്ടിലെത്തിച്ചാലുള്ള കാര്യമോ ? തിരുവനന്തപുരം മൃഗശാലയില്‍ കൂള്‍ കൂള്‍ ആയി കഴിയുകയാണ് മൃഗങ്ങള്‍.
ചൂടുകാലത്ത് നാട്ടിലിറങ്ങി ആളെക്കൊല്ലുന്ന പാമ്പുകളും ഇവിടെ കൂളാണ്. അനാക്കോണ്ടയും രാജവെമ്പാലയും എല്ലാം എസിയുടെ തണുപ്പിലും വെളളച്ചാട്ടങ്ങളുടെ കുളിര്‍മയിലും ശാന്തരാണ്. അവധിക്കാലം കൂടിയായതോടെ കൊടും ചൂടിലും സൂപ്പര്‍ കൂളായ മൃഗശാലയില്‍ വന്‍ തിരക്കാണനുഭവപ്പെടുന്നത്.