Image Credit:facebook/vtbalram

Image Credit:facebook/vtbalram

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് വ്യാപകമായതിന് പിന്നാലെ  മന്ത്രി ശിവന്‍കുട്ടിയെ ട്രോളി വി.ടി.ബല്‍റാം. 2024 ഏപ്രില്‍ അഞ്ചിന് ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് വച്ചാണ് ബല്‍റാമിന്‍റെ പരിഹാസം. ലോഡ് ഷെഡിങിന് പകരം ലോഡ് റസിട്രിക്ഷന്‍ എന്ന പേരിലാണ് കെഎസ്ഇബി ഇപ്പോള്‍ വൈദ്യുതി നിയന്ത്രിക്കുന്നത്. വൈദ്യുതി ഉപഭോഗം വളരെ കൂടുതലുള്ള സ്ഥലങ്ങളിലാണ് നിയന്ത്രണമെന്നാണ് പേരെങ്കിലും സംസ്ഥാനത്ത് മുഴുവന്‍ പതിനഞ്ച് മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ പലവട്ടം വൈദ്യുതി മുടങ്ങുന്നുണ്ട്. 

രാത്രിയില്‍ കൊടും ചൂടിനൊപ്പം വൈദ്യുതി മുടക്കവും കൂടിയാകുന്നതോടെ ജനം വെന്തുരുകുകയാണ്. ഇതോടെയാണ് ബല്‍റാമിന്‍റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 'അപ്പൂപ്പന്‍റെ ഈ ചോദ്യത്തിന് മറുപടിയുണ്ടോ കുട്ടികളേ' എന്നാണ് ചോദ്യം. ഒരു ചോദ്യം, ഈ പവര്‍കട്ട് എന്ന് കേട്ടിട്ട് എത്ര കാലമായി' എന്നായിരുന്നു ശിവന്‍കുട്ടിയുടെ പഴയ പോസ്റ്റ്.

പരസ്യത്തില്‍ വന്ന 'പവര്‍കട്ടില്ലാത്ത 10 വര്‍ഷം ഏപ്രില്‍ ഒന്‍പതിന് അവസാനിച്ചു ഗയ്സ്' എന്നും വൈദ്യുതി നിയന്ത്രണമാണെന്നും ആളുകള്‍ കമന്‍റുകളിട്ടിട്ടുണ്ട്. '2024 ല്‍ ചോദിച്ചിട്ട് രണ്ട് വര്‍ഷം വേണ്ടിവന്നില്ലേ ഇങ്ങനെ പോസ്റ്റിടാന്‍, അത് തന്നെ ആശ്വാസം' എന്ന് ബല്‍റാമിനെ തിരിച്ച് ട്രോളുന്നവരും കുറവല്ല. 

ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗവും സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. 115.28 ദശലക്ഷമായിരുന്നു കഴിഞ്ഞദിവസത്തെ വൈദ്യുതി ഉപഭോഗം.

ENGLISH SUMMARY:

Congress leader V.T. Balram has mocked Minister V. Sivankutty by sharing a screenshot of the Minister's 2024 Facebook post asking when people last heard of a power cut. As Kerala faces undeclared 'load restrictions' amidst a record heatwave, Balram's troll has gone viral. While KSEB claims these are restricted measures due to high demand, residents report frequent outages lasting up to 30 minutes. The social media spat highlights the growing public frustration over rising temperatures and the state's power crisis.