electricity-02

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് വ്യാപകമാകുന്നു. ഈ മാസം ആദ്യം തന്നെ, വൈദ്യുതി ഉപയോഗം വളരെക്കൂടുന്ന ചില ഇടങ്ങളില്‍ വൈദ്യുതി നിയന്ത്രണം തുടങ്ങിയിരുന്നു. ലോഡ്ഷെഡിങ് എന്ന വാക്കിന് പകരംലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ്, ഇപ്പോള്‍ ഫീഡറുകള്‍ പതിനഞ്ചുമിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ ഓഫ് ചെയ്യുന്നത്. കൊടുംചൂട് തുടരുന്നതിനിടെ അപ്രഖ്യാപിത പവർകട്ട് വ്യാപകമാകുന്നത് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിരുക്കുകയാണ്. നഗര-ഗ്രാമ ഭേദമില്ലാതെ പല ഭാഗങ്ങളിലും ദിവസവും വൈദ്യുതി മുടങ്ങുന്നത് പതിവാകുകയാണ്.

 

ഇതിനിടെ  250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള അപക്ഷേയില്‍, വൈദ്യുതി റഗേറ്ററി കമ്മിഷന്‍ തീരുമാനം നീട്ടിയതും കെഎസ്ഇബിയ്ക്ക് തിരിച്ചടിയായി. കമ്മിഷന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷ നല്‍കാനാണ് നിര്‍ദ്ദേശം.

 

അതേസമയം, അടിയന്തര  സാഹചര്യങ്ങള്‍ നേരിടാന്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെതന്നെ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ചെറിയതോതില്‍ മഴപെയ്തിട്ടും വൈദ്യുതി ഉപയോഗം ഒട്ടുംകുറയുന്നില്ല. കഴിഞ്ഞദിവസവും വൈദ്യുതി ഉപയോഗം 115.28 ദശലക്ഷം യൂണിറ്റായിരുന്നു.

 

ആകെ വൈദ്യുതി ഉപയോഗം( ബ്രായ്ക്കറ്റില്‍  പുറത്ത് നിന്ന് വാങ്ങിയത്)

 

ഏപ്രില്‍ 17                 116.11 MU (88.44 MU)

ഏപ്രില്‍ 18                 117.15 MU (90.57 MU) 

ഏപ്രില്‍ 19                 106.03 MU (84.37 MU)  

ഏപ്രില്‍ 20                111.42 MU (87.24 MU) 

ഏപ്രില്‍ 21                110.49 MU (86.65 MU)  

ഏപ്രില്‍ 22                 112.07 MU (87.59 MU)

ഏപ്രില്‍ 23                 115.28MU (87.49 MU)   

ENGLISH SUMMARY:

Unannounced load shedding is intensifying across Kerala as rising temperatures push electricity demand to record levels. Power cuts, now termed “load restrictions,” are being implemented for up to 30 minutes in several regions, affecting both urban and rural areas. The delay in approval for procuring 250 MW of power has added to the crisis faced by KSEB. Despite light rainfall, electricity consumption remains high, crossing 115 million units in a day. Authorities have allowed emergency power purchases as the state struggles to manage the growing demand and ongoing outages.