Untitled design - 1

സംവിധായകനും തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ഥിയുമായി അഖില്‍ മാരാര്‍ വീണ്ടും വിവാദത്തില്‍. പ്രസവത്തെ പറ്റിയുള്ള പരാമര്‍ശമാണ് പരിഹാസങ്ങള്‍ വിളിച്ചുവരുത്തിയത്. സ്ത്രീകള്‍ വളരെ കൂളായും ഈസിയായിട്ടും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവമെന്നും ഇന്നത് ആധി കേറ്റി സങ്കീര്‍ണമാക്കി മാറ്റിയെന്നും അഖില്‍ പറഞ്ഞു. 

'പണ്ട് സ്ത്രീകള്‍ വളരെ കൂളായിട്ടാണ് പ്രസവിച്ചുകൊണ്ടിരുന്നത്. പണ്ട് ചിലരൊക്കെ തമാശയായി പറയും, അവള് പോയി പ്രസവിച്ചിട്ട് രണ്ട് കിലോ അരി ഇടിച്ചുവച്ചിട്ടുണ്ടെന്ന്. അപ്പോള്‍ ഇത്ര നിസാരമായി സ്ത്രീകള്‍ വളരെ എന്‍ജോയ് ചെയ്ത ചെയ്തിരുന്ന പ്രോസസിനെ ഇവിടത്തെ കുറേ ആശുപത്രികള്‍ വന്ന്, രക്ഷാകര്‍ത്താക്കളെ പ്രഷര്‍ കേറ്റി വച്ച് ആധി കേറി. ഗര്‍ഭിണി ആയി കഴിഞ്ഞാല്‍ തന്നെ എനിക്കെന്തോ മാരകരോഗമാണെന്ന് ഒരു പെണ്‍കുട്ടിയുടെ മനസിലേക്ക് ഇട്ടുകൊടുത്തു, പേടിപ്പിച്ച് പേടിപ്പിച്ച് ഒന്‍പത് മാസം പ്രസവിക്കാനും പറ്റാതെ സിസേറിയനുമായി ആകെ കോപ്ലിക്കേറ്റഡാക്കിവക്കും,' അഖില്‍ പറഞ്ഞു. 

പരാമര്‍ശത്തിന് പിന്നാലെ അഖിലിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വിവരക്കേട് പറയരുതെന്നും കാലം മാറിയത് അറിഞ്ഞില്ലേയെന്നും അഖിലിനോട് സോഷ്യല്‍ മീഡിയ പറയുന്നു. എത്ര ആത്മവിശ്വാസത്തോടെയാണ് മണ്ടത്തരം പറയുന്നതെന്നും ചിലര്‍ പരിഹസിച്ചു. 

ENGLISH SUMMARY:

Akhil Marar's recent remarks about childbirth have ignited a significant controversy. His comments, suggesting that childbirth was a simpler and more enjoyable process in the past, have drawn widespread criticism from social media users.