sabari-fb

വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ശേഷം ഫലം അറിയാനുള്ള കാത്തിരിപ്പിന്‍റെ ഇടവേളയിലാണ് കേരളവും ഇവിടത്തെ രാഷ്ട്രീയനേതാക്കളും. പലരും യാത്രകളും കുടുംബത്തിനൊപ്പമുള്ള സമയം ചെലവഴിക്കലുമൊക്കെയായി വോട്ടെണ്ണലിനായി കാത്തിരിക്കുന്നു.

കോണ്‍ഗ്രസിലാണങ്കില്‍ മുഖ്യമന്ത്രിയാരെന്ന വിവാദവും അതിനുള്ള ചരടുവലികളും സജീവം. അതിനിടെ കൗതുകം ഉണര്‍ത്തുന്ന ഫോട്ടോയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എം.എല്‍.എയും നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ.എസ്.ശബരീനാഥന്‍.

ഒരു ബ്ളാക് ആന്‍റ് വൈറ്റ് ഫോട്ടോയാണ്. മുന്‍മന്ത്രിയും തൃപ്പൂണിത്തുറ എം.എല്‍.എയുമായ കെ.ബാബു ശബരിക്ക് അയച്ച് നല്‍കിയതാണ് ചിത്രം. 9 നേതാക്കളും ഒരു കുട്ടിയും ഫോട്ടോയിലുണ്ട്. വര്‍ഷങ്ങള്‍ മുന്‍പുള്ള രാഷ്ട്രീയ നേതാക്കളുടെ സൗഹൃദസദസാണ് വേദിയെന്നാണ് ഒറ്റ നോട്ടത്തില്‍ മനസിലാകുന്നത്.

ഈ ചിത്രത്തിലുള്ള നേതാക്കള്‍ ആരൊക്കെയാണെന്ന് മനസിലായോ എന്ന ചോദ്യമാണ് ശബരി ഉയര്‍ത്തുന്നത്. കമന്‍റില്‍ പല നേതാക്കളുടെയും പേരുകള്‍ വരുന്നുണ്ട്. ശരിയുത്തരം ശബരീനാഥന്‍ ഉടന്‍ പറയും. അതുവരെ കമന്‍റുകള്‍ തുടരും. 

ENGLISH SUMMARY:

Kerala politics is in a state of anticipation, awaiting election results after an intense campaign. Candidates and political leaders are spending time with families and undertaking travels while awaiting the final count.