sabooras-wedding-viral

സമൂഹ്യമാദ്ധ്യമങ്ങളിലെ വൈറൽ താരം സീനിയർ സിവിൽ പൊലീസ് ഓഫീസർ സബൂറ ബീഗം വിവാഹിതയായി. ശാന്തിനഗർ എസ്.ബി.ഐ ഉദ്യോഗസ്ഥനും നെടുമങ്ങാട് സ്വദേശിയുമായ  പ്രദീപ് കുമാറാണ് വരൻ. ആര്യനാട് രജിസ്റ്റർ ഓഫീസിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിവാഹം. 

തത്സമയം ചിത്രരചനയിലൂടെയാണ് സബൂറ സമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായത്.  പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത് മുന്നേറിയ സബൂറയ്ക്ക് പുനർവിവാഹം ജീവിതത്തിന്റെ ഒരു പുതിയ തുടക്കം കൂടിയായിരുന്നു.  നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശി സബൂറ മലപ്പുറം എം‌സ്‌പിയിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്. 

ഡ്യൂട്ടിയുടെ തിരിക്കിനിടെ സബൂറ തന്റെ ചിത്രരചന പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. എന്നാൽ താൻ ദിനംപ്രതി കണ്ടുമുട്ടുന്നവരെ ചിത്രങ്ങളാക്കി മാറ്റിയായിരുന്നു സബൂറയുടെ തിരിച്ചുവരവ്. ഇക്കഴിഞ്ഞ കേരള സ്കൂൾ കലോത്സവ വേദിയിൽ ലഹരിവിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി 10-20 മിനിറ്റിനുള്ളിൽ സബൂറ കമ്മീഷണർ ഉൾപ്പെടെയുള്ളവരുടെ കാരിക്കേച്ചറുകൾ വരച്ചത് വൈറലായിരുന്നു. തുടർന്ന് തന്റെ ഔദ്യോഗിക ഡ്യൂട്ടിക്കൊപ്പം കലോത്സവത്തിനെത്തുന്നവരുടെ ചിത്രം വരയ്ക്കുന്നതിനുള്ള ഡ്യൂട്ടിയും സബൂറയ്ക്ക് ലഭിച്ചു. 

കലോത്സവ ദിവസങ്ങളിൽ ഏകദേശം ഇരുനൂറോളം പേരുടെ ചിത്രമാണ് സബൂറ വരച്ചത്. തന്റെ ആദ്യ വിവാഹ മോചനത്തിന് ശേഷം മക്കളായ ആമിന, അൽ അമീൻ എന്നിവർക്കൊപ്പമായിരുന്നു സബൂറ. ഇതിനിടെയായിരുന്നു പ്രദീപിന്റെ വിവാഹാലോചന.

ENGLISH SUMMARY:

Senior Civil Police Officer Saboora, who gained viral fame for her live drawing on social media, recently tied the knot. This marks a new chapter in her life, overcoming past challenges and embracing a fresh start.